ഷംനാ കാസിം ചട്ടക്കാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th January 2012, 3:05 pm
ചട്ടക്കാരിയുടെ റീമേക്കില്‍ ഷംനാ കാസിം നായികയാകും. പ്രശസ്ത സംവിധായകന്‍ സേതുമാധവന്റെ മകന്‍ സന്തോഷ് സേതുമാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രേവതി കലാമന്ദിറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കെ.എസ് സേതുമാധവന്റെ സംവിധാനത്തില്‍ ലക്ഷ്മി നായികയായ ചട്ടക്കാരി എഴുപതുകളുടെ മധ്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. ജൂലി എന്ന ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയെ അവതരിപ്പിച്ച് ലക്ഷ്മി ആസ്വാദക മനസില്‍ ചിരപ്രതിഷ്ഠ നേടിയ ചിത്രം കൂടിയാണിത്.
നേരത്തെ നടി നിത്യാമേനോനെ നായികയാക്കി ചിത്രം ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ചട്ടക്കാരിയാവാന്‍ പറ്റില്ലെന്ന് നിത്യ അറിയിച്ചതോടെ പുതിയൊരാളെ തിരയുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
പമ്മന്റെ കഥയാണ് ചട്ടക്കാരിയെന്ന ചിത്രത്തിന്റെ ആധാരം. തോപ്പില്‍ ഭാസിയായിരുന്നു ഇതിന് തിരക്കഥാരൂപം നല്‍കിയത്.
