Categories

ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കാന്‍ അനുമതി

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഏഴാം പ്രതി ഷമ്മി ഫിറോസിനെ മാപ്പുസാക്ഷിയാക്കാന്‍ പ്രത്യേക എന്‍ ഐ എ കോടതി അനുവദിച്ചു. ഇതിന്റെ ഭാഗമായി എറണാകുളം സി ജെ എം കോടതി ഷമ്മി ഫിറോസില്‍ നിന്ന് രഹസ്യ മൊഴിയെടുക്കും. സി ആര്‍ പി സി 164 പ്രകാരമാണ് മൊഴിയെടുക്കുക.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഷമ്മി ഫിറോസിനെ എന്‍ ഐ എ സംഘം അറസ്റ്റ് ചെയ്തത്. എന്‍ ഐ എ നടത്തിയ ചോദ്യം ചെയ്യലില്‍ ഷമ്മി ഫിറോസ് കുറ്റമേറ്റിരുന്നു. തുടര്‍ന്ന് കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ പ്രത്യേക കോടതി ജഡ്ജി എസ് വിജയകുമാര്‍ മുന്‍പാകെ ഷമ്മി ഫിറോസ് അപേക്ഷ സമര്‍പ്പിച്ചു. എന്‍ ഐ എയും മാപ്പപേക്ഷയെ എതിര്‍ത്തില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷമ്മിയെ ഇന്നു ഹാജരാക്കാന്‍ എന്‍ ഐ എ കോടതി നിര്‍ദേശിച്ചത്.

ഇരട്ട സ്‌ഫോടനത്തിനു മുന്‍പു കലക്ടറേറ്റിലും പത്ര സ്ഥാപനങ്ങളിലും വിളിച്ചു മുന്നറിയിപ്പു നല്‍കിയതു താനാണെന്ന് ഷമ്മി ഫിറോസ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി എന്‍ ഐ എ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നസീര്‍ തകു വാഗ്ദാനം ചെയ്ത് തന്നെ കുടുക്കുകയായിരുന്നു. തെറ്റ് ചെയ്തതില്‍ വേദനിക്കുന്നുണ്ടെന്നും ഫിറോസ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.