കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ എട്ടാം പ്രതി ഷമ്മി ഫിറോസ് കുറ്റം ഏറ്റുപറഞ്ഞതായി എന്‍ ഐ എ, സി ബി ഐ പ്രത്യേക കോടതിയില്‍ അറിയിച്ചു. കേസിലെ തന്റെയും മറ്റ് പ്രതികളുടെയും പങ്കാണ് ഫിറോസ് സമ്മതിച്ചത്.

കേസില്‍ ഒമ്പതാം പ്രതിയായ യൂസുഫിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. ഇയാളെ അടുത്ത മാസം ഒമ്പത് വരെ റിമാന്റ് ചെയ്തു. കേസില്‍ രണ്ട് പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്.