കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ മാപ്പുസാക്ഷിയായിരുന്ന ഷമ്മി ഫിറോസിന് കോടതി ജാമ്യം അനുവദിച്ചു. കൊച്ചിയിലെ എന്‍.ഐ.എ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ഷമ്മി ഫിറോസിനെ കോടതി നേരത്തെ മാപ്പ് സാക്ഷിയാക്കിയിരുന്നു.

തടിയന്റവിട നസീര്‍ മുഖ്യപ്രതിയായ കേസിന്റെ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിദേശത്തായിരുന്ന ഷമ്മി ഫിറോസിനെ ദേശീയ അന്വേഷണ ഏജന്‍സി ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. നാട്ടിലെത്തി കീഴടങ്ങിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് എന്‍ ഐ എ വാഗ്ദാനം ചെയ്തിരുന്നു.

Subscribe Us: