ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക അവാര്‍ഡ്ദാനച്ചടങ്ങ് ബഹിഷ്‌കരിച്ച ഇന്ത്യന്‍ താരങ്ങളുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഐസിസി രംഗത്തെത്തി. ചടങ്ങിനെക്കുറിച്ച് ബിസിസിഐയെ നേരത്തെ അറിയിച്ചിരുന്നിട്ടും ഇന്ത്യന്‍ താരങ്ങളാരും ചടങ്ങിനെത്താതിരുന്നത് നിരാശാജനകമാണെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഹരൂണ്‍ ലോര്‍ഗറ്റ് പറഞ്ഞു.

ഇന്ത്യന്‍ താരങ്ങള്‍ ചടങ്ങിനെത്താതിരുന്നത് വളരെ മോശമായിപ്പോയി. ടീമിന്റെ നടപടി ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. ചടങ്ങ് സംബന്ധിച്ച് ബി.സി.സി.ഐ മുഖേന മാസങ്ങള്‍ക്ക് മുമ്പ് തന്നെ ടീമിനെ വിവരമറിയിച്ചതാണ്. ഇന്ത്യന്‍ താരങ്ങളുടെ സൗകര്യം കൂടി പരിഗണിച്ചാണ് ചടങ്ങ് ലണ്ടനില്‍ സംഘടിപ്പിച്ചത്. ഇന്ത്യന്‍ താരങ്ങളാരും എത്താതിരുന്നത് ഐസിസിയെ മാത്രമല്ല ചടങ്ങിനെത്തിയ നൂറുകണക്കിന് ആരാധകരെയും

കുറച്ചുകാലം മുമ്പ് വരെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായിരുന്ന ഇന്ത്യന്‍ ടീമില്‍ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ ലോര്‍ഗറ്റ് ഐ.സി.സിയുടെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് ഏറ്റ് വാങ്ങാനെത്താതിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയെയും നിശിതമായി വിമര്‍ശിച്ചു.

അതേസമയം ഇന്ത്യന്‍ ടീമിന് അവാര്‍ഡ് ദാന ചടങ്ങിനെ കുറിച്ച് ഉച്ചയോടെയാണ വിവരം കിട്ടിയതെന്നും അപ്പോഴേക്കും ടീമംഗങ്ങളുമ മറ്റും ഷോപ്പിംഗാനയി പുറത്ത് പോയത് കാരണമാണ് അവാര്‍ഡ് ദാന ചടങ്ങിനെത്താതിരുന്നതെന്ന് ഇന്ത്യന്‍ മാനേജര്‍ ശിവ്‌ലാല്‍ യാദവ് പറഞ്ഞു.