മലയാളികളുടെ സ്വന്തമായിരുന്ന മാമാട്ടിക്കുട്ടിയമ്മയെ ആരാധകര്‍ മറന്നുകാണില്ല. ഒരു കാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ മുഴുവന്‍ സ്‌നേഹവും പിടിച്ചുപറ്റിയ ബേബി ശാലിനി പിന്നീട് നായികയായി തമിഴ്‌നാട്ടിലേക്ക് ചേക്കേറുകയും തമിഴ് നടന്‍ അജിത്തിന്റെ ഭാര്യയാവുകയും ചെയ്തു.

Ads By Google

Subscribe Us:

വിവാഹശേഷം അഭിനയരംഗത്തോട് വിടപറഞ്ഞ ശാലിനി തിരിച്ചുവരികയാണ്. എന്നാല്‍ ഈ രണ്ടാം വരവ് സിനിമയിലൂടെയല്ലെന്ന് മാത്രം. സക്രീനില്‍ മാത്രം കണ്ട ശാലിനി നല്ലൊരു ബാഡ്മിന്റണ്‍ താരം കൂടിയാണെന്ന് പലര്‍ക്കും അറിയില്ല.

നാഗര്‍കോവിലില്‍ വെച്ച് നടക്കാന്‍ പോകുന്ന തമിഴ്‌നാട് സ്‌റ്റേറ്റ് ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ശാലിനി അജിത്ത്.  ഈയിടെ ട്രിച്ചിയില്‍ വെച്ച് നടന്ന ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് മത്സരത്തില്‍ വിജയിച്ചാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ ശാലിനി യോഗ്യത നേടിയത്.

ബാറ്റ്മിന്റണ്‍ ഏറെ ഇഷ്ടപ്പെടുന്ന ശാലിനി ഇതിനുമുന്‍പും മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. സിനിമയില്‍ ശാലിനിയെ കാണാന്‍ കഴിഞ്ഞില്ലെങ്കിലും നല്ലൊരു കായിക താരമായി ശാലിനിയെ കായിക രംഗത്ത് കാണാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍.