ധാക്ക: ലോകത്തെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് ബംഗ്ലാ താരം ഷാക്കീബ് അല്‍ ഹസന്‍. ഓസീസിനെതിരായ കഴിഞ്ഞ മത്സരത്തില്‍ താരത്തിന്റെ പ്രകടനമികവിന് കളിയാരാധകര്‍ സാക്ഷ്യം വഹിച്ചതുമാണ്. പത്തുവിക്കറ്റ് പ്രകടനത്തോടെയായിരുന്നു താരം ഓസീസ് വധത്തിനു ചുക്കാന്‍ പിടിച്ചത്.


Also Read: സച്ചിന്റെ 10ാം നമ്പര്‍ ജേഴ്‌സി എന്തുകൊണ്ട് തനിക്ക്; കാരണം വെളിപ്പെടുത്തി ഷാര്‍ദുള്‍ ഠാക്കൂര്‍


മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയും അഞ്ചു വിക്കറ്റ് നേടുന്ന നാലാമത്തെ ബൗളര്‍ എന്ന നേട്ടവും ഷാക്കീബ് സ്വന്തമാക്കിയിരുന്നു. ബംഗ്ലാദേശിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചതിനു പിന്നാലെ തന്റെ വിജയരഹസ്യം എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷാക്കീബ്.

മത്സരശേഷമാണ് ഷാക്കീബ് തനിക്ക് ഊര്‍ജ്ജമായത് ഭാര്യയുടെ വാക്കുകളാണെന്ന് തുറന്ന് പറഞ്ഞത്. ‘കഴിഞ്ഞ രാത്രി എനിക്ക് ഒരു വിശ്വാസമുണ്ടായിരുന്നില്ല കളി ജയിക്കാനാവുമെന്ന്, ശരിക്കും ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ അന്ന് രാത്രി എന്നോട് ഭാര്യ പറഞ്ഞു. ഷാക്കിബ് നിങ്ങള്‍ക്കത് സാധിക്കും, ബംഗ്ലാദേശിനെ നാളെ വിജയത്തിലെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും സമ്മര്‍ദ്ദപ്പെടാതെ നന്നായി ഉറങ്ങൂ’യെന്ന്. താരം പറഞ്ഞു.


Dont Miss: അദ്ദേഹത്തിനെതിരായ മുദ്രാവാക്യത്തിലെ ആ ഒരൊറ്റ വാചകം എന്നെ ഉലച്ചുകളഞ്ഞു: പിണറായിയെ കുറിച്ച് ഭാര്യ കമലടീച്ചര്‍


മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ബംഗ്ലാദേശ് ഓസ്ട്രേലിയയെ അട്ടിമറിച്ച് ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയത്. കളിയിലെ താരവും ഷാകിബ് തന്നെയായിരുന്നു.