80കളുടെ സെക്‌സ് സിംബല്‍ ഷക്കീല മലയാളസിനിമയിലേക്ക് തിരിച്ചുവരുന്നു. എന്നാല്‍ ഷക്കീലയുടെ ശരീര സൗന്ദര്യം കണ്ട് കോരിത്തരിക്കാമെന്ന് ആരാധകര്‍ കരുതേണ്ട. മേനി പ്രദര്‍ശനത്തിന് ഇനിയില്ലെന്നാണ് നടി പ്രഖ്യാപിച്ചിരിക്കുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ‘തേജാഭായ്’ എന്ന ചിത്രത്തിലൂടെയാണ് ഷക്കീലയുടെ ഈ മടങ്ങിവരവ്. സെന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജോലിക്കാരിയായാണ് ഷക്കീലയെത്തുന്നത്.

സെക്ഷ്വല്‍ റോളുകള്‍ ഉപേക്ഷിക്കുമെന്ന് കുറച്ചുകാലം മുന്‍പ് തന്നെ നടി തീരുമാനിച്ചതാണ്. മലയാളത്തിലും തമിഴിലുമായി കൊച്ചുകൊച്ചുവേഷങ്ങള്‍ ചെയ്യുകയാണ് ഷക്കീലയിപ്പോള്‍.

എണ്‍പതുകളുടെ രോമാഞ്ചമായിരുന്നു ഷക്കീല. മേനിപ്രദര്‍ശനവും ആകാരവടിവും കൊണ്ട് ഷക്കീല ആരാധകരെ തന്നിലേക്കടുപ്പിക്കുകയായിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഷക്കീല സിനിമയെ പാടേ ഉപേക്ഷിച്ചു. ആ നീണ്ട ഇടവേളയ്ക്കുശേഷം ഷക്കീല തിരിച്ചുവന്നത് ഗ്ലാമര്‍ ലോകത്തോട് വിടപറഞ്ഞ് കൊണ്ടാണ്.