90കളില്‍ മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ച ഷക്കീല ഗായികയാവുന്നു. ഷണ്‍മുഖിപുരം എന്ന സിനിമയിലാണ് ഷക്കീല പാടുന്നത്. സിനിമയില്‍ നടിയുടെ നൃത്ത രംഗവുമുണ്ട്. സത്യസായി ക്രിയേഷന്‍ നിര്‍മ്മിക്കുന്ന ചിത്രം എന്‍.ആര്‍.എന്‍ സെസിയന്‍ ആണ് സംവിധാനം ചെയ്യുന്നു.

മനോജ് നായകനാവുന്ന സിനിമയില്‍ ആന്ദ്ര വിശ്വാസ്, ശാതിക എന്നിവര്‍ നായികമാരാണ്. പാട്ട് അടുത്തിടെ എ.വി.എം സ്റ്റുഡിയോയില്‍ വെച്ച് റിക്കോര്‍ഡ് ചെയ്തു.

താഷി ട്യൂണ്‍ ചെയ്ത ഗാനം ഷക്കീലക്കൊപ്പം അമൃത, സലോനി എന്നിവരും ആലപിക്കുന്നുണ്ട്. സിനിമയില്‍ ഷക്കീല കോമഡി വേഷവും ചെയ്യുന്നുണ്ട്. ചെന്നെയിലും ഹൈദരാബാദിലുമാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.