എഡിറ്റര്‍
എഡിറ്റര്‍
ഷക്കീല ദിലീപിന്റെ കടുത്ത ആരാധിക
എഡിറ്റര്‍
Saturday 11th January 2014 3:24pm

shakeela

90കളില്‍ മലയാളി യുവത്വത്തെ കോരിത്തരിപ്പിച്ച ഷക്കീല പിന്നീട് ഒരു നീണ്ട ഇടവേള തന്നെ എടുത്തിരുന്നു. ഇടവേളക്ക് ശേഷം തിരികെവന്ന ഷക്കീല സംവിധായകയായും ഗായികയായുമൊക്കെ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ എഴുത്തുകാരിയുടെ വേഷത്തിലാണ് ഷക്കീല.

തന്റെ ആത്മകഥാ രചനയുമായി ഷക്കീല വീണ്ടും സിനിമാ ബന്ധങ്ങളിലേക്ക് വരികയാണ്. താന്‍ ദിലീപിന്റെ കടുത്ത ആരാധികയാണൊണ് ഷക്കീല പറഞ്ഞിരിക്കുത്.

‘ഷക്കീലയുടെ ആത്മകഥ’  എന്ന് പേരിട്ടിരിക്കുന്ന തന്റെ ആത്മകഥയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുത്. തനിക്ക് ദിലീപിനോടൊത്ത് അഭിനയിക്കാന്‍ വളരെയധികം ആഗ്രഹമുണ്ടെന്നും എന്നാല്‍ അനുകൂല സാഹചര്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമാണ് ഷക്കീല പറയുന്നത്.

110ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഷക്കീല തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ ഹാസ്യ താരമായും അഭിനയിച്ചിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ഒഴിവാക്കിയ ശേഷം മലയാളത്തിലും ഛോട്ടാ മുംബൈ, തേജാഭായ് ആന്റ് ഫാമിലി എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

Advertisement