ഒരിടവേളയ്ക്ക് ശേഷം ഹോട്ട് സ്റ്റാര്‍ ഷക്കീല വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. നിരവധി ചിത്രങ്ങളില്‍ നായികയായി വേഷമിട്ട ഷക്കീല ഒരിടവേളയ്ക്കുശേഷം അടുത്തിടെയാണ് വീണ്ടും സജീവമായത്. ഗ്ലാമര്‍ റോളുകളില്‍ നിന്ന് ചുടവടുമാറ്റി കോമഡിക്യാരക്ടര്‍ റോളുകളിലൂടെ വിവിധ തെന്നിന്ത്യന്‍ ഭാഷകളിലൂടെയായിരുന്നു നടിയുടെ തിരിച്ചുവരവ്.

ഷക്കീല നായികയാകുന്ന ചിത്രം കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്നതായിരുന്നു നടിയുടെ തിരിച്ചുവരവ്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷതെറ്റിക്കാതെ ഷക്കീലയ്ക്ക് നായികപ്രാധാന്യമുള്ള കഥാപാത്രം ലഭിച്ചിരിക്കുകയാണ്. ആസാമി എന്ന ചിത്രത്തില്‍ കപട സന്യാസിനിയായി ടൈറ്റില്‍ റോളിലാണ് നടി അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി 112 കിലോഗ്രാം ഭാരമുണ്ടായിരുന്ന ശരീരം 85 കിലോഗ്രാമിലേക്ക് ഷക്കീല ചുരുക്കിയിരിക്കുകയാണ്. ഇതുമാത്രമല്ല, ആസാമിയില്‍ നായകനില്ലെന്നൊരു പ്രത്യേകതയുമുണ്ട്.

Subscribe Us:

അടുത്തിടെ പൃഥ്വിരാജ് നായകനായ തേജാഭായിയിലും ഷക്കീല ചെറിയവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴില്‍ പച്ചനിറമേ റോജാക്കള്‍ എന്ന സിനിമയിലും ഷക്കീല അഭിനയിക്കുന്നുണ്ട്.