Administrator
Administrator
ഷക്കീബ് മികച്ച ടെസ്റ്റ് താരം
Administrator
Thursday 8th October 2009 6:17pm

shakibalhasanധാക്ക: 2009ലെ മികച്ച ടെസ്റ്റ് ക്രിക്കറ്ററായി ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസ്സനെ വിസ്ഡന്‍ ക്രിക്കറ്റര്‍ മാസിക തിരഞ്ഞെടുത്തു. ആദ്യമായി ഈ പദവി നേടുന്ന ബംഗ്ലദേശ് കളിക്കാരനാണ് അല്‍ ഹസന്‍. ഇരുപത്തിരണ്ടുകാരനായ ഷക്കീബ് 14 ടെസ്റ്റുകളില്‍ നിന്ന് 715 റണ്‍സും 48 വിക്കറ്റും നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 96 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരിന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണ നേടിയിട്ടുള്ള ഷക്കീബിന്റെ മികച്ച പ്രകടനം 36 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് നേടിയതാണ്. 70 ഏകദിനമത്സരങ്ങളില്‍ നിന്ന് 1904 റണ്‍സും 76 വിക്കറ്റും നേടിയിട്ടുണ്ട്. 2007ല്‍ ഇന്ത്യക്കെതിരെയാണ് ഷക്കീബ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ജൂലായില്‍ വെസ്റ്റ് ഇന്‍ഡിസിനെതിരായ ടെസ്റ്റ് പരമ്പര ബംഗ്ലദേശ് നേടിയത് അല്‍ ഹസന്റെ നേതൃത്വത്തിലായിരുന്നു.

Advertisement