എഡിറ്റര്‍
എഡിറ്റര്‍
കോമഡി സിനിമയുമായി ഷാജികൈലാസ് വീണ്ടും വരുന്നു
എഡിറ്റര്‍
Monday 11th June 2012 3:24pm

ആക്ഷന്‍ ചെയത് മടുത്തതാണോ അതോ വീണ്ടുമൊരു ഹിറ്റ് സിനിമയെങ്കിലും വേണമെന്ന ആഗ്രഹംകൊണ്ടാണോ എന്നറിയില്ല ഷാജി കൈലാസ് വീണ്ടുമൊരു കോമഡി ചിത്രം സംവിധാനം ചെയ്യുകയാണ്.

ഡോക്ടര്‍ പശുപതിയും നീലക്കുറുക്കനും കിലുക്കാംപെട്ടിയുമൊക്കെ സംവിധാനം ചെയ്ത് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചതിന്റെ ധൈര്യത്തിലാവണം കളംമാറ്റി ചവിട്ടാന്‍ ഷാജി കൈലാസ് തീരുമാനിച്ചത്.
മദിരാശിയെന്നാണ് സിനിമയുടെ പേര്. നായക വേഷത്തിലെത്തുന്നത് ജയറാമും. മേഘ്‌നാ രാജും മീരാനന്ദനുമാണ് ചിത്രത്തിലെ നായികമാര്‍.

കോയമ്പത്തൂരിലേക്ക്‌ ഒരാള്‍ സൈക്കിള്‍  വാങ്ങാന്‍ പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 21 വര്‍ഷത്തിന് ശേഷം വീണ്ടുമൊരു ഷാജികൈലാസ്- ജയറാം സിനിമ എന്ന പ്രത്യേകതയും മദിരാശിക്കുണ്ട്. പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ ഇംപ്രസാരിയോയാണ് ചിത്രം നിര്‍മ്മിക്കുന്നത്

ഷാജികൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത സിംഹാസനം ഉടന്‍ തിയേറ്ററുകളിലെത്തും. ഷാജികൈലാസ് തന്നെയാണ് സിംഹാസനത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്.

Advertisement