അടിയും ഇടിയും മതിയാക്കി കോമഡി ട്രാക്കിലേക്ക് തിരിഞ്ഞ ഷാജി കൈലാസ് തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. മദിരാശിക്ക് ശേഷം അതേ ടീമുമായി വീണ്ടുമെത്താന്‍ തയ്യാറെടുക്കുകയാണ് ഷാജി കൈലാസ്.

‘ജിഞ്ചര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയാറാം തന്നെയാണ് നായകന്‍. മദിരാശിക്ക് തിരക്കഥയൊരുക്കിയ രാജേഷ് ജയരാമന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റേയും തിരക്കഥ ഒരുക്കുന്നത്.

Ads By Google

ബുദ്ധിമാന്മാരായ മോഷ്ടാക്കളുടെ കഥയാണ് ജിഞ്ചര്‍ പറയുന്നത്. ഇവരെ സ്വന്തം ആവശ്യത്തിന് ഒരു കമ്പനി ഉടമ സമീപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ജിഞ്ചര്‍ പറയുന്നത്. മുക്തയാണ് ചിത്രത്തിലെ നായിക.

ഷിബു ചക്രവര്‍ത്തിയുടേയും ബിച്ചു തിരുമലയുടേയും ഗാനങ്ങള്‍ക്ക് എസ്.പി വെങ്കിടേഷാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുധീഷ്, സുരേഷ് കൃഷ്ണ, സുരാജ് വെഞ്ഞാറന്മൂട്, കൈലാഷ്, ജഗദീഷ്, വിജയകുമാര്‍, കവിയൂര്‍ പൊന്നമ്മ  എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജയാറാമിനെത്തന്നെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘മദിരാശി’യുടെ റിലീസിന് ശേഷമാവും ജിഞ്ചറിന്റെ ചിത്രീകരണം നടക്കുക.