ബോക്‌സ് ഓഫീസിലെ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആറാം തമ്പുരാന്‍.

എന്നാല്‍ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് വലിയൊരു വിജയമായി സിനിമ മാറുമെന്ന് ഷാജികൈലാസോ മോഹന്‍ലാലോ കരുതിയിരുന്നില്ല. മാത്രമല്ല ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞപാടെയുള്ള ലാലിന്റെ പ്രതികരണവും ഷാജി കൈലാസിന്റെ ആശങ്ക വര്‍ധിപ്പിച്ചു.

ആറാം തമ്പുരാന്‍ സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷം നിസംഗ ഭാവത്തോടെ ഇറങ്ങി വന്ന മോഹന്‍ലാലിനയാണ് ഷാജി കൈലാസ് കണ്ടത്. സിനിമയെക്കുറിച്ച് ഒന്നും പറയാതെ മോഹന്‍ലാല്‍ ആലപ്പുഴയ്ക്ക് പോവുകയും ചെയ്തു.


Dont Miss ഒരു കൊല്ലം കൊണ്ട് പലതും പഠിച്ചു; ഇനി ക്രിക്കറ്റിനല്ല രാഷ്ട്രീയത്തിനാണ് ഒന്നാം സ്ഥാനം; അമിത് ഷായെ കണ്ടതിന് പിന്നാലെ നിലപാടറിയിച്ച് ശ്രീശാന്ത് 


ഡബ്ബിംഗ് പൂര്‍ത്തിയാക്കി റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ നിസംഗതയായിരുന്നു മോഹന്‍ലാലിന്റെ മുഖത്ത്. യാതൊന്നും സംഭവിക്കാത്ത മട്ടിലാണ് ഷാജികൈലാസിനോട് യാത്ര ചോദിച്ചത്.

ഏറെ പ്രതീക്ഷയോടെ പുറത്തിറക്കാനിരിക്കുന്ന ചിത്രം. ചിത്രത്തിലെ നായകന്‍ തന്നെ സിനിമയെ കുറിച്ച് പ്രത്യേകിച്ച് ഒരു അഭിപ്രായവും പറയാതെ പോകുന്നു. ഒരു സംവിധായകനെ സംബന്ധിച്ച് ഇതിലും വലിയ ടെന്‍ഷന്‍ വേറെയുണ്ടാകില്ല.

മോഹന്‍ലാലിന്റെയും ഷാജി കൈലാസിന്റെയും സുഹൃത്തായ ബാലഗോപാലിനോടൊപ്പമായിരുന്നു മോഹന്‍ലാല്‍ ആലപ്പുഴയിലേക്ക് തിരിച്ചത്. വൈകാതെ തന്നെ ബാലഗോപാലിനെ കണ്ട് കാര്യം തിരക്കിയ സംവിധായകന് ആശ്വാസമായി. വളരെ പോസിറ്റീവായാണ് മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

താന്‍ പ്രതീക്ഷിച്ചതിലും വളരെ മനോഹരമായ ചിത്രമാണ് ഇതെന്നും തന്റെ ആരാധകര്‍ക്ക് ഈ ചിത്രം ഇഷ്ടമാവുമെന്നും തിയേറ്ററുകള്‍ ഇളകി മറിയും എന്നുമായിരുന്നേ്രത ലാലിന്റെ പ്രതികരണം. എന്തായാലും ഇതറിഞ്ഞപ്പോഴാണ് ഷാജികൈലാസിന് ശ്വാസം നേരെ വീണത്.