ഷാജഹാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ട്രെയിനിന് മുകളിലിരുന്ന് യാത്ര ചെയ്യുകയായിരുന്നവരുടെ ദേഹത്ത് വൈദ്യുതി ലൈന്‍ തട്ടി 14 പേര്‍ മരിച്ചു. 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. യാത്രക്കാരുടെ തിരക്ക് മൂലം ജമ്മുതാവി എക്‌സ്പസ് ട്രെയിന് മുകളില്‍ കയറിയ യാത്രക്കാരാണ് ദുരന്തത്തില്‍ പെട്ടത്.

യു.പിയിലെ ബറേലിയില്‍ നിന്നും വരുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റിന് പോയി തിരിച്ചുവന്നിരുന്നവരാണ് ട്രെയിനിലുണ്ടായിരുന്നവര്‍ ഭൂരിഭാഗവും. എല്ലാ ബോഗികളും നിറഞ്ഞുകവിഞ്ഞതിനാലാണ് പലരും ട്രെയിനിന് മുകളില്‍ കയറിയത്. സംഭവത്തില്‍ ക്ഷുഭിതരായ ജനങ്ങളും യാത്രക്കാരും ജമ്മുതാവി എക്‌സ്പ്രസിന് തീയിട്ടു.