sikkim lotteryകൊച്ചി: ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വിയുടെ ഹോട്ടല്‍ബില്‍ അടച്ച ഷാജഹാന്‍ വിശദീകരണവുമായി രംഗത്തെത്തി. മാര്‍ട്ടിന് വേണ്ടി കേസ് നടത്തുന്നത് അഗര്‍വാള്‍ ലോ അസോസിയേറ്റ്‌സ് ആണെന്ന് ഷാജഹാന്‍ വിശദീകരിച്ചിട്ടുണ്ട്.

അഗര്‍വാള്‍ അസോസിയേറ്റ്‌സിന്റെ ഉടമസ്ഥന്‍ ഋഷി അഗര്‍വാളിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സിംഗ്‌വി ഹാജരായത്. അഗര്‍വാള്‍ അസോസിയേറ്റ്‌സിനുവേണ്ടി എസ് പി എസ് കണ്‍സള്‍ട്ടന്‍സിയാണ് സിംഗ്‌വിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്നും ഷാജഹാന്‍ വിശദമാക്കി.

Subscribe Us: