തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തനിക്കുനേരെ നടത്തിയത് ക്രൂരമായ ആക്രമണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും സ്ത്രീയാണെന്ന പരിഗണനപോലും ലഭിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബാലവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ച വിഷയത്തില്‍ തനിയ്‌ക്കെതിരെ സിംഗിള്‍ ബെഞ്ച് നടത്തിയ വിമര്‍ശനങ്ങള്‍ ഹൈക്കോടതി നീക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. കോടതിയുടെ ഇടപെടല്‍ നീതിപൂര്‍വമാണെന്നും മന്ത്രി പറഞ്ഞു.


Also Read: ‘എടാ പൊലീസുകാരാ.. നിന്റെ കോണകം വരെ ചുവപ്പായിരിക്കും.. നിന്നെയൊക്കെ നോക്കിവെച്ചിട്ടുണ്ടെടാ..”; അറസ്റ്റുചെയ്ത പൊലീസുകാര്‍ക്ക് യൂത്ത് കോണ്‍ഗ്രസുകാരുടെ ഭീഷണി, വീഡിയോ കാണാം


നിയമനം സംബന്ധിച്ച വിഷയത്തില്‍ മന്ത്രിക്കെതിരെ സിംഗിള്‍ ബെഞ്ച് നടത്തിയ വിമര്‍ശനങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് മന്ത്രിക്കെതിരായ വിമര്‍ശനം നീക്കിയത്.

കേസില്‍ മന്ത്രി കക്ഷിയല്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം ബാലാവകാശ കമ്മീഷനിലേയ്ക്കുള്ള നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടി തുടരും.