ഇപ്പോള്‍ സതി ഒരു  ജാത്യാചാരം ആണ് എന്ന് പറഞ്ഞാല്‍ നമുക്ക് അംഗീകരിക്കാന്‍ ആവില്ല. ഭര്‍ത്താവു മരിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഭാര്യയെ ജീവനോടെ പച്ചക്കു കത്തിക്കുന്നതു ഹിന്ദു മത ആചാരമാണെങ്കില്‍ ആ മതം വേണ്ട എന്ന് പറയാന്‍ ഹിന്ദുവും അഹിന്ദുവും ഒരുപോലെ മുന്നോട്ടു വരും. അതുപോലെ  മുസ്‌ലിം / കൃസ്ത്യന്‍ സ്ത്രീകളോട് അവരുടെ മതങ്ങള്‍ അന്യായം ചെയ്യുന്നുണ്ടെങ്കില്‍ അത്  പൗരാവകാശ പ്രശ്‌നമാണ് എന്ന് മനസ്സിലാക്കി  എതിര്‍ക്കാന്‍  എല്ലാവരും മുമ്പോട്ടു വരും. അതാണ് ജനാധിപത്യത്തിന്റെ സത്ത.


MN
വിവിധ പരിപാടികള്‍ക്കായി  യു.എ.ഇയില്‍ എത്തിയ  പ്രശസ്ത സാമൂഹിക നിരീക്ഷകനും ചിന്തകനുമായ എം.എന്‍ കാരശ്ശേരിയുമായി ഡൂള്‍ന്യൂസ് പ്രതിനിധി  ഷാഹുല്‍ ഈസാ നടത്തിയ അഭിമുഖം.

 രാജ്യത്തെ നോട്ടു അസാധുവാക്കലും  അതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഇന്നും ജനങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.  എന്താണ് നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ?

ഞാനൊരു സാമ്പത്തിക വിദഗ്ധനല്ല. എന്നാലും ഒരു മുന്നറിയിപ്പുമില്ലാതെ നോട്ടു അസാധുവാക്കി, അതിനെ തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിനുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഈ പ്രശ്‌നം എന്ന് തീരും എങ്ങനെ തീരും എന്ന് ആര്‍ക്കും ഒരു രൂപവുമില്ല.


Dont Miss യു.പിയില്‍ ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി കൊല്ലപ്പെട്ടു: കൊലപാതകം യു.പിയില്‍ ക്രമസമാധാനം പാലിക്കുമെന്ന യോഗി ആദിത്യനാഥിന്റെ ഉറപ്പുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 


കാരണം ഇത്രയും പ്രധാനപ്പെട്ട ഒരു  കാര്യത്തിന് കൊടുക്കേണ്ട ഗൗരവം, ചെയ്യേണ്ട ഗൃഹപാഠം, എടുക്കേണ്ട മുന്‍കരുതല്‍ ഇതൊന്നും ഉണ്ടായിട്ടില്ല എന്നുള്ളതാണ്.

130 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്ര നിരുത്തരവാദപരമായി പെരുമാറിയിരിക്കുകയാണ്. ഇന്നാട്ടിലെ മുഴുവന്‍ സാധാരണക്കാരായ ജനങ്ങളും അതിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

SHAHUL-ESA

അപ്പോള്‍ നോട്ടു അസാധുവാക്കല്‍ തെറ്റല്ല, വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്ത്  നടപ്പിലാക്കണമായിരുന്നു എന്നാണോ?

ഞാന്‍ പറഞ്ഞല്ലോ ഇത് ശരിയോ തെറ്റോ എന്ന് പറയാന്‍  ഞാനൊരു സാമ്പത്തിക വിദഗ്ധനല്ല. വേണ്ടത്ര മുന്‍കരുതല്‍ നടപടികള്‍ എടുത്തിരുന്നെങ്കില്‍ ജനങ്ങള്‍ക്കുള്ള കഷ്ടപ്പാട് ഒഴിവാക്കാമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. ഞാനടക്കമുള്ള സാധാരണക്കാരന്റെ കഷ്ടപ്പാടുകളെക്കുറിച്ചു പറയാനേ എനിക്കറിയൂ. ഇത് എവിടെ പറയാനും എനിക്ക് ഭയമില്ല, ഇവര്‍ക്ക് വേണമെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യാം,

ഈ അടുത്ത കാലത്തായി സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചു – സങ്കുചിത മത ചിന്തകളും, അമിത ദേശസ്‌നേഹവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍- ഒരു സാമൂഹിക നിരീക്ഷകന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെ  നോക്കി കാണുന്നു ?

കഷ്ടമാണ് കാര്യങ്ങള്‍. ഇവിടിപ്പോ ആളുകള്‍ക്ക് താല്പര്യം ഏതെങ്കിലും ആരാധനാലയങ്ങള്‍, ഒരു ജാത്യാചാരം, ഇപ്പോള്‍ പശു, ബീഫ് ഇതൊക്കെയാണ്. അല്ലാതെ അറിവിനെപ്പറ്റിയോ ശാസ്ത്രത്തെ പറ്റിയോ നൈതികതയെപ്പറ്റിയോ ഒന്നും അല്ല.


Dont Miss സ്ത്രീകളുടെ ജോലി പരദൂഷണം പറയലെന്ന് ലീഗ് എം.എല്‍.എയുടെ ആക്ഷേപം; അതേവേദിയില്‍ ചുട്ട മറുപടിയുമായി ബൃന്ദ കാരാട്ട് 


ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വളരെ സമ്പദ് സമൃദ്ധമാണ് സാക്ഷരതയില്‍ മുന്നിലാണ്. എന്നിട്ട് ആ നമ്മളാണ് സ്വന്തം അമ്മയെ ഗുരുവായൂരില്‍ കൊണ്ടുപോയി നട തള്ളുന്നത്. എന്നിട്ടാണ് നമ്മള്‍ ഗോമാതാവിനെ സംരക്ഷിക്കണം എന്ന് പറയുന്നത്.

സംസാരിക്കുന്നതില്‍ എന്തെങ്കിലും വിചാരത്തിന്റെയോ, വിവേകത്തിന്റെയോ അംശം ലേശമില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ വിമര്‍ശിച്ചാല്‍, പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ അപ്പോള്‍ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തുമെന്നാണ് ഭീഷണി.  ദേശീയഗാനം  ചൊല്ലുമ്പോള്‍ എഴുന്നേറ്റു നിന്നില്ലെങ്കില്‍ തൊട്ടടുത്ത് നില്‍ക്കുന്ന ആള്‍ക്ക് നിങ്ങളെ തല്ലാം, അത് ദേശസ്‌നേഹമാണെന്നാണ് പറയുന്നത്. നിങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാം.

KARASSERY

അപ്പൊ നിങ്ങളുടെ പൗരാവകാശം എവിടെപ്പോയി? മനുഷ്യത്വം എന്നൊരു സാധനം ഇല്ല, നീതി ബോധം സമത്വം ഇതൊന്നും ഇല്ല, പിന്നെ ഏതു ദേശാഭിമാനത്തെക്കുറിച്ചാണ് ഇവര്‍ പറയുന്നത്. എനിക്ക് മനസ്സിലാകുന്നില്ല.  ഒരു ജനാധിപത്യ രാജ്യമാണോ ഇന്ത്യ ഇപ്പോള്‍? ജനങ്ങള്‍ക്ക്     പരമാധികാരമുള്ള റിപ്പബ്ലിക്ക് ആണോ നമ്മുടെ രാജ്യം ഇപ്പോള്‍?

ഫാഷിസം നമ്മുടെ നാടിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കുന്നു. എന്താണ് ഫാഷിസത്തെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് ?

ഒന്നാമതായി എന്താണ് ഫാഷിസം എന്നതിനെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടോ തിരിച്ചറിവോ ഇല്ലാതെയാണ് പലരും ഈ വാക്ക് ഉപയോഗിക്കുന്നത്. ആരെ ചീത്ത പറയാനും ഉപയോഗിക്കാവുന്ന ഒരു വാക്കായി അത് മാറിയിട്ടുണ്ട് ഇപ്പോള്‍.


Also Read ജനാധിപത്യത്തോടും മതനിരപേക്ഷതയുടെയും പുച്ഛമുള്ള ഒരു പാര്‍ട്ടിക്ക് മാത്രമേ യോഗി ആദിത്യനാഥിനെപ്പോലൊരു ക്രിമിനലിനെ മുഖ്യമന്ത്രിയാക്കാന്‍ കഴിയൂ: പിണറായി


അത് നരേന്ദ്ര മോദിയുടെ വീട്ടുപേരാണ് എന്ന നിലയിലാണ് ഇപ്പോള്‍ കൂടുതലും ഉപയോഗിക്കുന്നത്. ഫാഷിസം  സംഘപരിവാറിന് മാത്രമുള്ള ഒരു സൂക്കേട് അല്ല. ഫാഷിസത്തിന്റെ ഒരു പരിഭാഷ സര്‍വാധിപത്യം എന്നാണ്. അല്ലെങ്കില്‍ ഏകാധിപത്യം എന്നാണ്. അതായത്  ഒരു നിലപാടിനേ അല്ലെങ്കില്‍ ഒരു  ആദര്‍ശത്തിന് മാത്രമേ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉള്ളൂവെന്നും മറ്റാര്‍ക്കും അതില്ലായെന്നും പറയുന്നതാണ് ഫാഷിസം.

KARASSERY-1

ഹിന്ദുത്വ രാഷ്ട്രീയം ഫാഷിസം ആണെങ്കില്‍ ഇസ്ലാമിക രാഷ്ട്രീയവും  ഫാഷിസമാണ്. കാരണം ഒരു രാജ്യം ഹിന്ദു രാജ്യം ആണ് എന്ന് പറയുന്നതുപോലെ അപകടകരമാണ് ഇസ്‌ലാമിക രാജ്യമാണ് എന്ന് പറയുന്നതും. എന്താണ് കാരണം? അവിടെ ജനാധിപത്യം ഉണ്ടാവില്ല.

ജനാധിപത്യം എന്ന് പറഞ്ഞാല്‍ ആര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം എന്നാണ്. പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ല എന്ന് പറഞ്ഞാല്‍ അത് ഫാഷിസമാണ്. അത് കമ്മ്യൂണിസ്റ്റുകാര്‍ക്കും ഉണ്ട്.  അതുകൊണ്ടാണ് ടി.പി ചന്ദ്രശേഖരനെ അവര്‍ കൊന്നത്. അത് ഫാഷിസമാണ്.  പാര്‍ട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സി.പി.ഐ.എം സക്കറിയയെ ആക്രമിക്കുന്നതും സി.ആര്‍ നീലകണ്ഠന്റെ കാല് തല്ലിയൊടിച്ചതും ഫാഷിസമാണ്.

ചേകന്നൂര്‍ മൗലവിയെ കൊന്നത് ഫാഷിസമാണ്. ദാദ്രിയില്‍ മുഹമ്മദ് അഹ്‌ലാഖിനെ തല്ലിക്കൊന്നതും ഫാഷിസമാണ്. ഇപ്പോള്‍ ജയലളിത- അവര്‍ മരിച്ചുപോയി,  എങ്കിലും പറയുകയാണ് അവരുടെ മുന്‍പില്‍ ആരും ഇരിക്കാന്‍ പാടില്ല, അവരെ വിമര്‍ശിക്കാന്‍ പാടില്ല, വിമര്‍ശനാതീതരാണ് തങ്ങള്‍  എന്ന ഭാവം  അതും ഫാഷിസമാണ്.

rss-3

 

തന്നെ പരിഹസിച്ച കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ കോളേജ് പ്രൊഫസ്സറെ പുറത്താക്കിയ മമത ബാനര്‍ജിയുടെ നടപടിയും ഫാഷിസമാണ്. ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ആദര്‍ശം എന്ന് പറയുന്നത് ആര്‍ക്കും ആരെയും വിമര്‍ശിക്കാം എന്ന സ്വാതന്ത്ര്യമാണ്. ആ അടിസ്ഥാന അവകാശം നിഷേധിക്കുന്നത് ഫാഷിസമാണ്.


Dont Miss മകളുടെ കല്യാണം നടത്തുന്നില്ല; ആണുങ്ങളെ ബഹുമാനിക്കുന്നില്ല; സദാചാരപ്പോലീസുകാരാല്‍ പൊറുതിമുട്ടി ഡോ. പി ഗീതയും കുടുംബവും വ്യക്തിപരമായ ദുരന്തമല്ലെന്നും നാളെ ആര്‍ക്കും സംഭവിക്കാമെന്നും ഗീത ടീച്ചര്‍


വിമര്‍ശിക്കുക എന്ന് പറഞ്ഞാല്‍ നിന്ദിക്കുക എന്നല്ല. പൊതുവെ ഇന്ത്യയില്‍ മതങ്ങള്‍ വിമര്‍ശനാതീതമാണ് എന്നൊരു ധാരണ ഉണ്ട്. അതും ഫാഷിസമാണ്. ജനാധിപത്യത്തില്‍ വിശുദ്ധമായി ഒന്നുമില്ല. എന്തിനെയും വിമര്‍ശിക്കാം. സെക്കുലര്‍ ആണ് ഇന്ത്യ എന്ന് പറഞ്ഞാല്‍ ഇന്ത്യയില്‍ സേക്രഡ് ആയി ഒന്നുമില്ല എന്നര്‍ത്ഥം.

 

നമ്മളാണ് സ്വന്തം അമ്മയെ ഗുരുവായൂരില്‍ കൊണ്ടുപോയി നട തള്ളുന്നത്. എന്നിട്ടാണ് നമ്മള്‍ ഗോമാതാവിനെ സംരക്ഷിക്കണം എന്ന് പറയുന്നത്.

മതം വിമര്‍ശനാതീതമാണ് എന്ന് നിങ്ങള്‍ ധരിച്ചാല്‍ പിന്നെ നമുക്ക് ഒന്നിനെയും വിമര്‍ശിക്കാനാവില്ല.  എന്നാല്‍ നമുക്ക് പലപ്പോഴും  വിമര്‍ശിക്കേണ്ടതായി വരും. നമ്മുടെ ജനാധിപത്യാവകാശങ്ങളുടെ പുറത്ത്, നമ്മുടെ മനുഷ്യാവകാശങ്ങളുടെ പുറത്ത് ഒരു മതാചാരത്തിന്റേയോ ജാത്യാചാരത്തിന്റേയോ ഭാരം അടിച്ചേല്പിക്കപ്പെടുമ്പോള്‍ നമുക്കതൊഴിവാക്കാന്‍ വേണ്ടി വിമര്‍ശിക്കേണ്ടി വരും.

ഇപ്പോള്‍ സതി ഒരു  ജാത്യാചാരം ആണ് എന്ന് പറഞ്ഞാല്‍ നമുക്ക് അംഗീകരിക്കാന്‍ ആവില്ല. ഭര്‍ത്താവു മരിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഭാര്യയെ ജീവനോടെ പച്ചക്കു കത്തിക്കുന്നതു ഹിന്ദു മത ആചാരമാണെങ്കില്‍ ആ മതം വേണ്ട എന്ന് പറയാന്‍ ഹിന്ദുവും അഹിന്ദുവും ഒരുപോലെ മുന്നോട്ടു വരും. അതുപോലെ  മുസ്‌ലിം / കൃസ്ത്യന്‍ സ്ത്രീകളോട് അവരുടെ മതങ്ങള്‍ അന്യായം ചെയ്യുന്നുണ്ടെങ്കില്‍ അത്  പൗരാവകാശ പ്രശ്‌നമാണ് എന്ന് മനസ്സിലാക്കി  എതിര്‍ക്കാന്‍  എല്ലാവരും മുമ്പോട്ടു വരും. അതാണ് ജനാധിപത്യത്തിന്റെ സത്ത.

MT

ഏക സിവില്‍കോഡ് പ്രശ്‌നം വീണ്ടും സജീവ ചര്‍ച്ച ആകുകയാണ്. ഇത് പൊതുവില്‍  ഗുണകരമാകും എന്ന് തോന്നുന്നുണ്ടോ? പ്രത്യേകിച്ച് മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്, മുത്തലാഖുപോലുള്ള വിഷയങ്ങളില്‍ സഹായകമാകും എന്ന് കരുതാമോ?

നേരത്തെ ഫാഷിസത്തെക്കുറിച്ചു പറഞ്ഞ മാതിരി ഏക സിവില്‍ കോഡ് ഏക സിവില്‍ കോഡ് എന്ന് പറയുന്നതല്ലാതെ അതിന്റെ യഥാര്‍ത്ഥമായ ചിത്രം എന്താണെന്ന് അതിനെ അനുകൂലിക്കുന്നവര്‍ക്കോ പ്രതികൂലിക്കുന്നവര്‍ക്കോ അറിയില്ല. ഇത് നടപ്പിലാക്കണമെന്ന് ബി.ജെ.പിക്കുമില്ല. ജനങ്ങളുടെ ഇടയില്‍ ഇതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയം കളിക്കുകയാണ് അവര്‍.

ഏക സിവില്‍ കോഡ് എന്താണെന്നു പറഞ്ഞു ഒരു ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരട്ടെ അവര്‍. എന്നിട്ടു ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാന   നിയമ സഭകളിലും ചര്‍ച്ച ചെയ്യട്ടെ. ജനങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ.

മുസ്‌ലിം സ്ത്രീകള്‍ മാത്രമല്ല എല്ലാ മതവിഭാഗത്തില്‍പെട്ട സ്ത്രീകളും പല രീതിയിലുമുള്ള വിവേചനം അനുഭവിക്കുന്നുണ്ട്. ഹിന്ദു സ്ത്രീകള്‍ അനുഭവിക്കുന്ന അത്രയും വിവേചനം മറ്റു സമുദായത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്നില്ല . ഉദാഹരണത്തിന് ചൊവ്വ ദോഷം എന്ന ഒരേര്‍പ്പാടു പറഞ്ഞു എത്ര സ്ത്രീകളുടെ ജീവിതമാണ് ദുരിതത്തിലാക്കുന്നത്.

MK-GANDHI

ഉത്തരേന്ത്യയിലെ പല ജാതികളിലും വിവാഹ മോചനം, വിധവ പുനര്‍വിവാഹം ഇതൊന്നും ഇപ്പോഴും നടക്കില്ല.  അതുപോലെ മുസ്‌ലിം സമുദായത്തിലെ സ്ത്രീകളുടെ വിവാഹ മോചനം, ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം  തുടങ്ങിയ കാര്യങ്ങളിലൊക്കെ  ഏതു തരം നീതിയാണ് നടപ്പിലാക്കുന്നത്, എന്തൊക്കെ തുല്യതയാണ് നല്‍കുന്നത്, എന്ത് പരിഷ്‌കാരങ്ങളാണ് കൊണ്ടുവരാന്‍ പോകുന്നത് എന്ന് കൃത്യമായി മനസ്സിലാകണമെങ്കില്‍ ഈ കാഴ്ചപ്പാടുള്ള ഒരു  ബില്ല് കൊണ്ടുവരട്ടെ.

ഹിന്ദുത്വ രാഷ്ട്രീയം ഫാഷിസം ആണെങ്കില്‍ ഇസ്ലാമിക രാഷ്ട്രീയവും  ഫാഷിസമാണ്. കാരണം ഒരു രാജ്യം ഹിന്ദു രാജ്യം ആണ് എന്ന് പറയുന്നതുപോലെ അപകടകരമാണ് ഇസ്‌ലാമിക രാജ്യമാണ് എന്ന് പറയുന്നതും.

 

1860കളില്‍  കൊണ്ടുവന്ന ഏകക്രിമിനല്‍ നിയമം  ഇന്നും നില നില്‍ക്കുന്നു. എന്നിട്ടും ഇവിടുത്തെ മതങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ മത നിയമമനുസരിച്ചു ആരെയും വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്യുന്നുമില്ല.  കട്ടവനെ കൈ വെട്ടണമെന്ന് ഖുര്‍ ആനില്‍ പറയുന്ന ശിക്ഷ ഇവിടെ നടപ്പാക്കുന്നില്ല. അതുകൊണ്ട് ഇസ്‌ലാം മതത്തിനു ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല.

അതുകൊണ്ടു  ഏക സിവില്‍ കോഡ് കൊണ്ട് വരുന്നത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ഹിന്ദുക്കളാക്കാനാണ് എന്നൊക്കെ പറയുന്നത് അതിനെക്കുറിച്ചു കൃത്യമായ വിവരം ആര്‍ക്കും ഇല്ലാത്തതുകൊണ്ടാണ്.

TAGORE

 

1955ല്‍ നെഹ്റു  ഗവണ്‍മെന്റ് വളരെ വിപ്ലവകരമായ, പുരോഗമനപരമായ ഹിന്ദു കോഡ് പാസ്സാക്കി. അംബേദ്കറുടെ നേതൃത്വത്തിലുള്ള കമ്മറ്റി ആണ് ബില്‍  തയ്യാറാക്കിയത്.  1929ല്‍  നെഹ്റുവാണു സ്വാതന്ത്ര്യം കിട്ടിയാല്‍ ഇന്ത്യയില്‍ ഏക സിവില്‍കോഡ് നടപ്പാക്കണമെന്ന്  ഒരു  കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മറ്റിയില്‍ ആദ്യമായി  പ്രമേയം കൊണ്ടുവരുന്നത്.

ഇന്നത്തെ കോണ്‍ഗ്രസ്സ്‌കാര്‍ക്ക് അത് ഓര്‍മയില്ല. ഇപ്പോള്‍ വോട്ടിനു വേണ്ടി അവര്‍ അതിനെ എതിര്‍ക്കുകയാണ്. കമ്മ്യൂണിസ്റ്റുകാരും  പുരോഗമനം പറയുന്ന ആളുകളും എതിര്‍ക്കുന്നു. ഇപ്പോള്‍ അതിനെ അനുകൂലിക്കുന്നത് ബി.ജെ.പി  മാത്രമാണ്. അതുകൊണ്ടാണ് ഇത്  ബി.ജെ.പിയുടെ എന്തോ ഹിഡന്‍ അജണ്ട ആണ് എന്ന ബേജാര്‍ സാധാരണക്കാരനുണ്ടാവുന്നത്.

ഇപ്പോള്‍ താത്വികമായി ഞാന്‍ ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്നു.  ബലം പ്രയോഗിച്ചു നടപ്പാക്കുന്നതിനെ ഞാനെതിര്‍ക്കുന്നു.

 

ഏക സിവില്‍ കോഡിന്റെ പല അംശങ്ങളും ഇപ്പോഴും ഇവിടെയുണ്ട്. ഉദാഹരണത്തിന് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18  വയസ്സ് ആക്കിയത്, അതുപോലെ സന്താന നിയന്ത്രണം, അബോര്‍ഷന്‍ നടത്താനുള്ള  (നിയന്ത്രിതമായ ) അവകാശം  തുടങ്ങിയവ.

ഉത്തരേന്ത്യയിലെ പല ജാതികളിലും വിവാഹ മോചനം, വിധവ പുനര്‍വിവാഹം ഇതൊന്നും ഇപ്പോഴും നടക്കില്ല.

അതുപോലെ തന്നെ സ്വവര്‍ഗ വിവാഹം അനുവദനീയമാണ് എന്ന് ഏക സിവില്‍ കോഡില്‍ പറയേണ്ടി വരും. അത്  ബി.ജെ.പിക്കും പറ്റില്ല. ഒരു സ്ത്രീയെ വിവാഹം കഴിക്കണം എന്ന്  മറ്റൊരു സ്ത്രീ അഗ്രഹിച്ചാല്‍ അത് നിയമ പരമായി അനുവദിക്കപ്പെടണം. അത് പോലെ പുരുഷനും.

എന്ന് വച്ച്  എല്ലാവരും അങ്ങനെ ചെയ്യണം എന്നല്ല നിയമം പറയുന്നത്. അതിനു ആഗ്രഹിക്കുന്നവര്‍ക്ക് അതു ചെയ്യാനുള്ള അവകാശം ഏക സിവില്‍ കോഡില്‍ അനുവദിക്കേണ്ടി വരും. അത് നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. അതുപോലെ ട്രാന്‍സ്‌ജെന്ററിന്റെ അവകാശങ്ങളെയും സംരക്ഷിക്കണം.

MUSLIM-WOMENS

അപേക്ഷകളില്‍  SEX എന്ന കോളത്തില്‍ സ്ത്രീ /പുരുഷന്‍  എന്നിവ കൂടാതെ LGBT എന്നും ചേര്‍ക്കേണ്ടി വരും.  ഭാര്യ, ഭര്‍ത്താവ് എന്നതിന് പകരം   സ്പൗസ് –  ഇണ എന്ന് എഴുതേണ്ടി വരും. കാരണം സ്വവര്‍ഗ വിവാഹത്തില്‍ ഭാര്യ/ ഭര്‍ത്താവ് ഇല്ലല്ലോ..

അതുപോലെ ഗോവധ നിരോധനം പറ്റില്ല. അത് ഒരു മത നിയമമാണ്.  ഏക സിവില്‍ കോഡ് മത നിയമമല്ല.  രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന പൗര നിയമമാണത്. അപ്പോള്‍ ഇത് ബി.ജെ.പിക്കും ഉള്‍കൊള്ളാനാവില്ല. അതുകൊണ്ടു തന്നെ ഈ പറച്ചിലുകള്‍ക്കപ്പുറം അത് കൊണ്ടുവരാന്‍ ബി.ജെ.പിയും തയ്യാറാവില്ല.

സാമുദായിക ധ്രുവീകരണം നടത്തി വോട്ടു  ബാങ്ക് നിലനിര്‍ത്തണം എന്നേ അവര്‍ക്കുമുള്ളൂ. എനിക്ക് അവരെ വിശ്വാസമില്ല.  ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരാധീനത അതാണ്. ജനാധിപത്യം ഉപയോഗിച്ച് ജനങ്ങളെ ദ്രോഹിക്കാന്‍ കഴിയും. അതിനു ഏതറ്റം വരെ ജനങ്ങളെ ദ്രോഹിക്കാന്‍ കഴിയും എന്നതിന്റെ ഉത്തമോദാഹരണമാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍. അയാള്‍  1933 ല്‍ ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന ആളാണ്.

AKHLAQ

തങ്ങളെ കുറ്റപ്പെടുത്തുന്ന സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവരോട്  സംഘപരിവാര്‍ നടത്തുന്ന വിമര്‍ശനങ്ങളെ  എങ്ങനെ വിലയിരുത്തുന്നു?

സാഹിത്യകാരന്മാര്‍ വിമര്‍ശനാതീതരാണ് എന്ന അഭിപ്രായമൊന്നും എനിക്കില്ല. ഇന്ത്യയിലെ തന്നെ വലിയ ജനാധിപത്യവാദിയായിരുന്ന  മഹാത്മാ ഗാന്ധി നിരന്തരം ടാഗോറിനെ വിമര്‍ശിക്കുമായിരുന്നു.  അതൊക്കെ ടാഗോറിനെ ഗുരുദേവ എന്ന് സംബോധന ചെയ്തുകൊണ്ടായിരുന്നു.

അതുപോലെ തന്നെ സ്വവര്‍ഗ വിവാഹം അനുവദനീയമാണ് എന്ന് ഏക സിവില്‍ കോഡില്‍ പറയേണ്ടി വരും. അത്  ബി.ജെ.പിക്കും പറ്റില്ല.

ഗാന്ധിയെക്കാള്‍ 7 വയസ്സ് മൂത്തയാളായിരുന്നു ടാഗോര്‍. അദ്ദേഹം ഗാന്ധിയെ മഹാത്മാവ് എന്നാണ് വിളിച്ചിരുന്നത്. വിദേശ വസ്ത്രങ്ങള്‍ കത്തിക്കുന്നതുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ദേശീയതയെപ്പറ്റി നിലവിട്ടു ഗാന്ധിജി സംസാരിക്കുന്നതിനു ടാഗോര്‍ എതിരായിരുന്നു.

പക്ഷെ ഇപ്പോള്‍ നടക്കുന്നതെന്താണെന്ന് വച്ചാല്‍ വിമര്‍ശനമോ  വിമര്‍ശനത്തിനുള്ള മറുപടിയോ അല്ല. ആക്ഷേപിക്കലാണ്.  മോദിയെ വിമര്‍ശിക്കാന്‍ എം.ടിക്ക് അവകാശമുണ്ട്. എം.ടിയെ വിമര്‍ശിക്കാന്‍ രാധാകൃഷ്ണനും അവകാശമുണ്ട്. പക്ഷെ രാധാകൃഷ്ണന്‍ എം.ടിയെ വിമര്‍ശിക്കുകയോ എം.ടി പറഞ്ഞതിന് മറുപടി പറയുകയോ അല്ല ചെയ്തത്. നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ എം.ടിക്കു അവകാശമില്ല എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. അത് വിമര്‍ശനമല്ല, അതു താക്കീതാണ്. അതില്‍ ഹിംസയുടെ ഒരംശമുണ്ട്. ഫാഷിസത്തിന്റെ അംശമുണ്ട്.

TJ-JOSEPH

എം.ടി മോദിയെ വിമര്‍ശിക്കട്ടെ, എം.ടിയെ രാധാകൃഷ്ണന്‍ വിമര്‍ശിക്കട്ടെ, രാധാകൃഷ്ണനെ മറ്റുള്ളവര്‍ വിമര്‍ശിക്കട്ടെ, അതുകൊണ്ടു കുഴപ്പമൊന്നുമില്ല. വിമര്‍ശിച്ചാല്‍ താഴെപ്പോകുന്നതൊന്നും സാഹിത്യത്തിലില്ല, മതത്തിലും രാഷ്ട്രീയത്തിലുമില്ല. വിമര്‍ശനത്തെ എതിര്‍ക്കുകയും താക്കീതുചെയ്യുകയും ചെയ്യുന്നത് ജനാധിപത്യപരമല്ല.

എം.ടിക്കു സാമ്പത്തിക ശാസ്ത്രം അറിയില്ല, അതുകൊണ്ടു മോദിയെ വിമര്‍ശിക്കാന്‍ പാടില്ല, അതറിയാവുന്നവര്‍ വിമര്‍ശിക്കട്ടെ എന്നാണ് രാധാ കൃഷ്ണന്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ മോദിക്ക് സാമ്പത്തിക ശാസ്ത്രം അറിയാമോ? ഇവര്‍ തന്നെ പറഞ്ഞത് മോദി ചായക്കച്ചവടക്കാരനായിരുന്നു എന്നാണ്. എനിക്കറിഞ്ഞുകൂടാ. അദ്ദേഹത്തിന് സാമ്പത്തിക ശാസ്ത്രത്തില്‍ എം.എയോ പി.എച്ച്.ഡിയോ എടുത്ത പരിചയം ഇല്ലല്ലോ, ആ പരിചയം ഉള്ള മോഹന വര്‍മയും സേതുവും  ഇത് അബദ്ധമായിപ്പോയി എന്ന് പറഞ്ഞല്ലോ. രണ്ടുതവണ പ്രധാനമന്ത്രിയായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായ മന്‍മോഹന്‍ സിങ് വിമര്‍ശിച്ചില്ലേ.

ദേശീയതയെപ്പറ്റി നിലവിട്ടു ഗാന്ധിജി സംസാരിക്കുന്നതിനു ടാഗോര്‍ എതിരായിരുന്നു.

കേരളത്തിലെ ഇടതു മുന്നണി ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു.

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ എല്‍.ഡി.എഫിനു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ നിരാശനാണ്.  പൗരാവകാശ ധ്വംസനങ്ങളാണ് നടക്കുന്നത് എവിടെയും.  ക്രമസമാധാന രംഗം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു.

MAMTHA

 

കൊലപാതകം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് സി.പി.ഐ.എം വിചാരിക്കുന്നുണ്ട്.  അതുകൊണ്ടാണ് അവര്‍ ടി.പി ചന്ദ്രശേഖരനെ കൊല്ലുന്നതും ആര്‍.എസ്.എസ്ുകാരെ കൊല്ലുന്നതും.  ആര്‍.എസ്.എസുകാരുടെ അക്രമങ്ങള്‍  കാണാതെയല്ല ഞാന്‍ പറയുന്നത്.  അതിന്റെ  അബദ്ധമാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്.

ഈ സംസ്ഥാനം ഭരിക്കുമ്പോള്‍  ഈ നാട്ടിലെ അക്രമ പ്രവര്‍ത്തനത്തിന്റെ ഒന്നാമത്തെ ഉത്തരാവാദിത്വം അവര്‍ക്കാണ്. കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്റെ, രാഷ്ട്രീയ കൊലപാതകങ്ങളുടെ 51 ശതമാനം ഉത്തരാവാദിത്വം സി.പി.ഐ.എമ്മിനാണ്. ഭരിക്കുമ്പോഴും പ്രതിപക്ഷത്തായാലും.  അതുകൊണ്ടു ഈ രംഗത്തു പിണറായി ഗവണ്‍മെന്റ് ദയനീയ പരാജയമാണെന്ന് ഞാന്‍ പറയും.

മാവോയിസ്റ്റുകളുടെ കൊലപാതകവും അതില്‍ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റുമൊക്കെ എന്താണ് സൂചിപ്പിക്കുന്നത്?

ഇതൊക്കെ സൂചിപ്പിക്കുന്നത് വളരെ ലളിതമാണ്. കേരളത്തിലെ പോലീസില്‍ നമ്മളിതുവരെ മനസ്സിലാക്കാത്ത രീതിയില്‍ ആര്‍.എസ്സ്.എസ്സിന്റെ സ്വാധീനം ഉണ്ടെന്നാണ്. അതായത് നിലമ്പൂരിലെ രണ്ടു പേരുടെ കൊലപാതകം എന്ന് പറയുന്നത് കൃത്യമായ ഭരണകൂട ഭീകരതയാണ്.

അത് ഏറ്റുമുട്ടല്‍ കൊലയാണെന്നു തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല പോലീസ് ഏതൊക്കെ തരത്തിലുള്ള ആക്രമണമാണ് കാണിക്കുന്നതെന്ന് പറഞ്ഞു മുന്‍പ് പോലീസിനെ എതിര്‍ത്തിരുന്ന സി.പി.ഐ.എമ്മിന്റെ പൊലീസ്  അതെ കാര്യങ്ങള്‍ തന്നെ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.

അപ്പോള്‍ പൊലീസിന്റെ മേല്‍ മുഖ്യമന്ത്രിക്ക് നിയന്ത്രണം ഇല്ല എന്നാണോ  മാഷ് പറയുന്നത്?

വേണ്ടത്ര നിയന്ത്രണം മുഖ്യമന്ത്രിക്ക് പൊലീസിന്റെ മേല്‍ ഇല്ല എന്നതാണ് സത്യം. അതിനു തെളിവുകളുണ്ട്.  കാരണം ഈ കൊലപാതകങ്ങളെ ഒന്നും  സി.പി.ഐ.എമ്മിന്റെ തലമുതിര്‍ന്ന നേതാവും  മുന്‍ മുഖ്യ മന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ ന്യായീകരിച്ചിട്ടില്ല. കമല്‍ സിക്ക് രാജ്യദ്രോഹക്കുറ്റം ചുമത്തിയതും നദിക്ക് UAPA ചുമത്തിയതും പൗരാവകാശ ലംഘനമാണ് എന്ന് പറയുമ്പോള്‍ പൊലീസിന്റെ മനോവീര്യം    കെടുത്തരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അപ്പൊ പൊലീസിന്റെ വീര്യം എന്ന് പറഞ്ഞാലെന്താ? ഈ പൗരാവകാശ പ്രവര്‍ത്തകരോ രാഷ്ട്രീയ പ്രവര്‍ത്തകരോ അവരുടെ വായില്‍ തോന്നിയ എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്താല്‍ ഉടനെ അവരെ വെടിവച്ചു കൊല്ലുന്നതാണോ? ആര്‍ക്കാണ് മനോവീര്യം വേണ്ടത്? ജങ്ങള്‍ക്കാണ്, പൗരാവകാശ പ്രവര്‍ത്തകര്‍ക്കാണ് മനോവീര്യം വേണ്ടത്.

പൊലീസ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ് എന്ന് പഠിപ്പിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുമ്പോഴാണ് അവര്‍ മര്‍ദ്ദനോപകരണങ്ങളായി മാറുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രി മാത്രമല്ല ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടിയുള്ള  ആളാണ്. അതുകൊണ്ടു തീര്‍ച്ചയായും പിടിപ്പു കേടുണ്ട്.

ആര്‍.എസ്സ്.എസ്സുകാര്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടും അതിനെതിരെ നടപടി എടുക്കാനുള്ള ചങ്കൂറ്റം, ധാര്‍മിക ബലം വിജയനുണ്ടായിട്ടില്ല. വളരെ ശക്തനായ   മുഖ്യമന്ത്രി എന്ന് പാര്‍ട്ടിക്കാര്‍ പുകഴ്ത്തുന്ന അദ്ദേഹത്തിന്റെ ശക്തി ഇവിടെയാണ് കാണിക്കേണ്ടത്.
CHEKANNUR

ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്ന് ആര്‍.എസ്സ്.എസ്സുകാര്‍ വെല്ലു വിളിച്ചല്ലോ? എന്നിട്ട്  നടപടി എടുത്തോ? അപ്പൊ അദ്ദേഹത്തിന്റെ ആത്മ വീര്യം ചോരുന്ന ഘട്ടത്തിലാണ് പോലീസിന്റെ വീര്യം കെടുത്തരുതെന്നു പറയുന്നത്.

ഇത്രയും അളവില്‍ ധിക്കാരം പറയുന്നവരായിട്ടു ആര്‍.എസ്സ്.എസ്സുകാര്‍ കേരളത്തില്‍ മാറിയിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം ആര്‍.എസ്സ്.എസ്സിനു പോലീസില്‍ കൃത്യമായ സ്വാധീനം ഉണ്ട് എന്നാണ്. പണ്ട്  ആര് ഭരിച്ചാലും കേരളാപോലീസില്‍ കരുണാകരനാണ് പിടി എന്ന് നാം പറഞ്ഞിരുന്നത്  ഇപ്പൊ ആര് ഭരിച്ചാലും  പിടി ആര്‍.എസ്സ്.എസ്സിനാണു  എന്ന് മാറ്റി പറയേണ്ട അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി.

സാഹിത്യരംഗത്ത് അടുത്തിടെ  ഉണ്ടായ ചില സംഭവങ്ങള്‍ -ഭാഷാപോഷിണി വിവാദം ഉള്‍പ്പെടെ – ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.  എന്താണ് മാഷുടെ നിലപാട്?

ഈ വിവാദങ്ങള്‍ നമ്മുടെ ജീര്‍ണതയുടെ സൂചനയാണ്. ടോം വട്ടക്കുഴിയുടെ ചിത്രം ഒന്നാം തരം ചിത്രമാണ്. റിയാസ് കോമുവിന്റെ ശില്‍പം ഒന്നാം തരം ശില്പമാണ്. ഇത് രണ്ടും കേരളീയര്‍ കാണേണ്ടതാണ്. അത് അച്ചടിക്കാന്‍ പാടില്ല എന്ന് സഭയോ എസ്.എന്‍.ഡി.പി യോഗമോ പറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്. ഇവിടുത്തെ എല്ലാ മത സമൂഹവും ഇത്തരം വിഷയങ്ങളില്‍ ഒരുപോലെയാണ്. ജോസഫ് മാഷിന്റെ കൈ വെട്ടുന്നതും ഇത് തന്നെയാണ്.

ഞാനെപ്പോഴും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കൂടെ നില്‍ക്കുന്ന ആളാണ്. അത് സല്‍മാന്‍ റുഷ്ദിയുടെ നോവലായാലും, തസ്‌ലീമ നസ്‌റിന്റെ നോവല്‍ ആയാലും, ഭഗവാന്‍ കാലുമാറുന്നു എന്ന നാടകമായാലും. ഇപ്പോള്‍ സനല്‍ ഇടമറുക്  ഇന്ത്യക്കു പുറത്തു കഴിയുന്നത്  സഭ അദ്ദേഹത്തിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ചതുകൊണ്ടാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

 

പണ്ട്  ആര് ഭരിച്ചാലും കേരളാപോലീസില്‍ കരുണാകരനാണ് പിടി എന്ന് നാം പറഞ്ഞിരുന്നത്  ഇപ്പൊ ആര് ഭരിച്ചാലും  പിടി ആര്‍.എസ്സ്.എസ്സിനാണു  എന്ന് മാറ്റി പറയേണ്ട അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി.

ഇതൊന്നും നമ്മള്‍ ചര്‍ച്ച ചെയ്യുന്നില്ല. ആരും മതത്തിനെതിരെ സംസാരിക്കാന്‍ പാടില്ല എന്ന് വരികയാണ്. ഇത് നമ്മുടെ ജനാധിപത്യ അവകാശങ്ങള്‍ക്കു മേലുള്ള കടന്നു കയറ്റമാണ്. ഇതും ഫാഷിസം തന്നെയാണ്.

 മതം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കരുത് എന്ന സുപ്രീം കോടതി വിധിയെ എങ്ങനെ വിലയിരുത്തുന്നു?

നല്ല കാര്യം തന്നെ. ഞാന്‍ കോടതി വിധിയെ നിന്ദിക്കുന്നില്ല. പക്ഷെ ഇതുകൊണ്ടു ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം മാറും എന്ന് ഞാന്‍  പ്രതീക്ഷിക്കുന്നില്ല.

അടുത്ത കാലത്തായി നടക്കുന്ന ദളിത് സമരങ്ങളെ സ്വത്വ രാഷ്ട്രീയവാദം എന്ന് ലേബല്‍ ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണ്?

ഈ സ്വത്വ രാഷ്ട്രീയം എന്ന് പറയുന്നത് വളരെ സങ്കീര്‍ണമായ പദമാണ്. ഇന്ത്യയില്‍ പ്രതേകിച്ചു കേരളത്തില്‍ അതുപയോഗിക്കുന്നത്
ഇസ്‌ലാമിസ്റ്റുകളും ദളിതരും ആദിവാസികളും സ്ത്രീകളും ആണ്. ദളിത് ഐഡന്റിറ്റിയും ഇസ്‌ലാമിക ഐഡന്റിറ്റിയും ഒരുമിച്ചാണെന്ന് ഇസ്‌ലാമിസ്റ്റുകള്‍ പറയും. അതവരുടെ ഒരു തട്ടിപ്പാണ്.

കാരണം ദളിത് എന്നത് ഒരു സ്ഥായിയായ സ്വത്വം ആണ്. ദളിത് എന്നത് ഒരു ജാതിയാണ്.  സ്ത്രീ എന്ന് പറയുന്നത് ഒരു ശാരീരിക അവസ്ഥയാണ്. എന്നാല്‍ മുസ്‌ലിം എന്ന് പറയുന്നത് ഒരു മതമാണ്.  സ്ത്രീയുടെ ഐഡന്റിറ്റി പൊളിറ്റിക്‌സ് പോലല്ല മുസ്‌ലിം. അത് മതം മാറിയാല്‍ മാറാവുന്നതാണ്. എന്നാല്‍ ദളിതനും സ്ത്രീയും  ആ സ്വത്വങ്ങളില്‍ നിന്ന് മാറുന്നില്ല.

ഇനി മുസ്‌ലിം ഐഡന്റിറ്റിയിലും കൃസ്ത്യന്‍ ഐഡന്റിറ്റിയിലുമൊക്കെ ദളിത് വിരുദ്ധ അംശങ്ങളുണ്ട്. അതുകൊണ്ടാണ് ദളിത് കൃസ്ത്യാനികളും മുസ്‌ലീങ്ങളിലെ താഴ്ന്ന വിഭാഗങ്ങളും ഉണ്ടാവുന്നത്. ഇവരൊക്കെയും സ്ത്രീ വിരുദ്ധത പല കാര്യങ്ങളിലും പ്രകടിപ്പിക്കുന്നവരുമാണ്.  അപ്പോള്‍ ഈ സ്വത്വങ്ങളെ ഇങ്ങനെ കൂട്ടിക്കലര്‍ത്തി പറയുന്നതുകൊണ്ടുള്ള ഗുണം ഇസ്‌ലാമിസ്റ്റുകള്‍ക്കാണ്.  കാരണം ഹിന്ദുക്കളുടെ ഇടയില്‍ ജാതിപറഞ്ഞു വിഭജനം ഉണ്ടാക്കാം എന്ന് അവര്‍ കണക്കു കൂട്ടുന്നു.

ജാതി സ്വത്വം താത്കാലികമായി ഉണ്ടാക്കിയത്  ഇവര്‍ ഒരു സമത്വത്തിലേക്കെത്താനാണ് .  ഇത് ലോങ്ങ് റണ്ണില്‍ ഇല്ലാതാവേണ്ട ഒരു സാധനമാണ്.  ദളിതന്‍ എന്ന് നാമൊരാളെ വിളിക്കുന്നത് അയാള്‍ എല്ലാകാലവും ദളിതനായി തുടരാനല്ല,  മറിച്ച് വിദ്യാഭ്യാസം കൊണ്ടും സാമൂഹിക സുരക്ഷകൊണ്ടും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഇത് പറയുന്നത്. അല്ലാതെ അവരെ എല്ലാകാലവും അവിടെ നിര്‍ത്താനല്ല. അതും മതരാഷ്ട്രീയവും തമ്മില്‍ ഒരു ബന്ധവുമില്ല.
PINARAYI

മത സ്വത്വവും ജാതി സ്വത്വവും രണ്ടും രണ്ടാണോ?

അതെ. രണ്ടും രണ്ടാണ്. മതം നമുക്ക് സ്വീകരിക്കാം, ഉപേക്ഷിക്കാം, പക്ഷെ ജാതി അങ്ങനെ അല്ല. അതുപോലെ  മതത്തില്‍ തന്നെ ഈ സ്ഥിതി ഉണ്ട്  അതുകൊണ്ടാണ് ദളിത് ക്രിസ്ത്യര്‍ എന്നൊരു വിഭാഗം ക്രിസ്തു മതത്തില്‍ ഉണ്ടാവുന്നത്.

അങ്ങനാണെങ്കില്‍ ദലിത് സ്വത്വം എന്ന വാദം നിലനില്‍ക്കുമോ? അത് നിലനിര്‍ത്തേണ്ടതാണോ?

ദേശീയതയില്‍ ഉപദേശീയത ഉള്‍പ്പെടുന്ന മാതിരി, നമ്മുടെ എല്ലാ ജനാധിപത്യാവകാശ പോരാട്ടങ്ങളിലും നമുക്കവരെ ഉള്‍പ്പെടുത്തിയെ മതിയാവൂ.   നാരായണ ഗുരു ഈഴവരെ സംഘടിപ്പിച്ചത് അവര്‍ അയിത്തത്തിനും വിദ്യാരാഹിത്യത്തിനും  കള്ളുചെത്തില്‍ നിന്നും വിട്ടു  മുഖ്യധാരയിലേക്ക് വരുവാനും  വേണ്ടിയാണ്.

അല്ലാതെ എല്ലാ കാലവും ഈഴവ സ്വത്വം മുറുകെ പിടിച്ചു നില്‍ക്കാനല്ല.  ആ കാലത്തു മത സംഘടനകള്‍ രൂപീകരിച്ചത് മതപരമായ ചട്ടക്കൂടില്‍ നിന്നും ആളുകള്‍ പുറത്തു കടക്കാനായിരുന്നു. അല്ലാതെ ജാതിയില്‍ അടിഞ്ഞു കൂടാനായിരുന്നില്ല.  അന്നു  ജനാധിപത്യം ഇല്ലായിരുന്നു. പക്ഷെ ഇന്ന് ജനാധിപത്യം  വന്നപ്പോള്‍ വോട്ടു  ബാങ്ക് ആയി അവ മാറി.
KARUNAKARAN
സംവരണത്തെ  എതിര്‍ക്കുന്ന ആളുകള്‍ പറയുന്ന ഒരാരോപണം യഥാര്‍ത്ഥ മെറിറ്റിന്റെ അടിസ്ഥാനത്തില്ലാതെ നടക്കുന്ന നിയമനങ്ങള്‍ അതാതു മേഖലകളിലെ  ഗുണനിലവാരത്തെ ബാധിക്കുന്നു എന്നാണ്. ഇതേക്കുറിച്ചു എന്ത് പറയുന്നു?

അത് ശരിയായിരിക്കും. സംവരണം പ്രത്യേകിച്ച് മുസ്‌ലീങ്ങള്‍ക്കും ഈഴവര്‍ക്കും ഉള്ള സംവരണം രണ്ടു മൂന്നു തലമുറകള്‍ക്കു ശേഷം നിര്‍ത്തലാക്കണം എന്നാണെന്റെ അഭിപ്രായം. മൂന്നു തലമുറയായി സംവരണം കിട്ടിയ  ഒരു കുടുംബം  തല്‍ഫലമായി മുഖ്യ ധാരയിലേക്കെത്തിയിട്ടുണ്ടാവും.

അപ്പോള്‍ അവര്‍ക്കു വീണ്ടും ആനുകൂല്യം കൊടുക്കേണ്ട ആവശ്യമില്ല. നേരെ മറിച്ച് ദളിതുകളുടെ അവസ്ഥ വ്യത്യസ്തമാണ്. മൂവായിരം കൊല്ലത്തോളം നാം ഞെരിച്ചമര്‍ത്തിയ ജനതയാണവര്‍. അപ്പോള്‍ അവര്‍ സര്‍വ്വ മേഖലയിലും പുരോഗതി നേടിയെടുക്കാന്‍ കാലങ്ങളെടുക്കും. അതുവരെയും അവര്‍ക്കുള്ള സംവരണം തുടരുക തന്നെ വേണം.