എഡിറ്റര്‍
എഡിറ്റര്‍
ഡോ. ഷാഹുല്‍ ഹമീദിന് യാത്രയയപ്പ് നല്‍കി
എഡിറ്റര്‍
Wednesday 19th July 2017 12:03pm

റിയാദ്: ദീര്‍ഘ കാലത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ബത്ഹ ഷിഫ അല്‍ജസീറ പോളിക്‌ളിനിക്കിലെസീനിയര്‍ ദന്തിസ്റ്റ് ഡോ. ഷാഹുല്‍ ഹമീദിന് മാനേജ്‌മെന്റും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ഇദ്ദേഹം പ്രവാസിസാമൂഹിക പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു. കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ്,കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് തുടങ്ങിയസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഷംനയാണ് ഭാര്യ. ഹാദിയ മകളും.

ക്‌ളിനിക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാജ് ശേഖര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോര്‍ജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ചീഫ്‌മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് ഉപഹാരം സമ്മാനിച്ചു.

ഡോ. ജോസ് ആന്‍േറാ അക്കര, ഡോ. ഉവൈസ് ഖാന്‍, ഡോ. അലക്‌സാണ്ടര്‍ ഈശോ, ഡോ. കൃഷ്ണ പ്രദീപ്, അശ്‌റഫ് വേ ങ്ങാട്ട്, കെ.ടി മൊയ്തു, കുഞ്ഞുമുഹമ്മദ് വില്ലന്‍, അബ്ദുല്‍ അസീസ് പൊന്മുണ്ടം, അക്ബര്‍ മരക്കാര്‍, ഷഫ്‌സീര്‍ വേങ്ങാട്ട്, അബ്ദുല്‍ അസീസ് ചോലക്കല്‍, ഫിറോസ് അലി, ബഷീര്‍ കുന്നക്കാടന്‍, ജാഫര്‍ ഷാലിമാര്‍, ഹനീഫ, ബഷീര്‍ പൊന്മുണ്ടം, ജാനിഷ്, കെ.ടി അലവി, ഷാഹിര്‍, ആബിദ്, ദില്‍ഷാദ്, മുസ്തഫ, ഹംസ മധുരക്കുഴി, മജീദ്, നാസര്‍ പപ്പാട്ട്, അശ്‌റഫ്, നുസൈബഇസ്ഹാഖ്, റെജി സെബാസ്റ്റ്യന്‍ ആന്റണി, സുധാമണി, ബിന്ദു, ശരണ്യ, മനിലിന്‍, ലൗലി,ഓമന, മോളി എന്നിവര്‍ ആശംസനേര്‍ന്നു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement