മുംബൈ: ബോളിവുഡിലെ കിങ് ഖാന്‍ സംഗീതത്തില്‍ ചുവടുറപ്പിക്കുന്നു. അദ്ദേഹത്തിന്റെതന്നെ നിര്‍മ്മാണക്കമ്പനിയായ റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന ‘ആള്‍വേയ്‌സ് കഭി കഭി’ എന്ന ചിത്രത്തിലാണ് ഷാരുഖ് ഖാന്‍ പരീക്ഷണത്തിനൊരുങ്ങുന്നത്. ഒരു ഗാനത്തിനായി  ഖാന്‍ തൂലിക ചലിപ്പിച്ചതായും സംഗീതസംവിധാനത്തിനായി ഒരുങ്ങിയതായും ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു.

ഷാരുഖിന്റെ ‘ബില്ലു’ എന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ച പ്രിതം ചക്രവര്‍ത്തിയാണ് ഈ ചിത്രത്തിന്റെയും സംഗീതം നിര്‍വഹിക്കുന്നത്.റോഷന്‍ അബ്ബാസാണ് ചിത്രത്തിന്റെ സംവിധായകന്‍.

സിനിമാലോകത്തെ നിര്‍മ്മാതാക്കളും സംഗീതസംവിധായകര്‍ക്കും ഖാന്റെ പുതിയ പരീക്ഷണം വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ്.