എഡിറ്റര്‍
എഡിറ്റര്‍
ഷൂട്ടിങ്ങിനിടെ നടന്‍ ഷാരൂഖ് ഖാന് പരിക്ക്
എഡിറ്റര്‍
Thursday 23rd January 2014 2:21pm

sharukh

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് നടന്‍ ##ഷാരൂഖ് ഖാന് കാലിന് പരിക്ക്.

അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഫറാഖാന്‍ സംവിധാനം ചെയ്യുന്ന ഹാപ്പിന്യൂയര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വാതില്‍ തകര്‍ന്നാണ് താരത്തിന് കാലിന് പരിക്കേറ്റത്.

മുംബൈയിലെ ജുഹുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. പരിക്കിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Advertisement