ന്യൂദല്‍ഹി: ഐ പി എല്‍ ലേലത്തില്‍ പാക് ടീം അംഗങ്ങളെ തഴഞ്ഞതിനെതിരെ കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സ് ഉടമ ഷാരൂഖ് ഖാന്‍ രംഗത്ത്. ലേലത്തില്‍ പാക് താരങ്ങളെ വിളിച്ചെടുക്കേണ്ടിയിരുന്നുവെന്ന് ഷാരൂഖ് ഖാന്‍ വ്യക്തമാക്കി. ലേലത്തില്‍ പങ്കെടുത്ത ഒരു പാക് കളിക്കാരനെയും വിളിച്ചെടുക്കാതിരുന്നത് ദുഖകരമായിപ്പോയി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമ എന്ന നിലയില്‍ എനിക്കതില്‍ വിഷമമുണ്ട്. എല്ലാവരെയും പങ്കെടുപ്പിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. പാക് താരങ്ങളെ ലേലത്തിന് വിളിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ ഇക്കാര്യത്തില്‍ ഇടപെടേണ്ടിയിരുന്നു. എങ്കില്‍ നമുക്ക് പേരുദോശമുണ്ടാകുമായിരുന്നില്ല’ -ഷാരൂഖ് വ്യക്തമാക്കി.

കഴിഞ്ഞ തവണ എന്റെ ടീമില്‍ അഞ്ച് പാകിസ്ഥാന്‍ കളിക്കാരുണ്ടായിരുന്നു. കൂടുതല്‍ പാകിസ്ഥാന്‍ കളിക്കാര്‍ താങ്കളുടെ ടീമിലാണല്ലോയെന്ന ചോദ്യം വന്നിരുന്നു. സ്‌പോര്‍ട്‌സിനെ അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത്. മഹത്തായ അയല്‍ക്കാരാണ് ഇന്ത്യയും പാകിസ്ഥാനും. അവര്‍ തമ്മില്‍ പരസ്പരം സ്‌നേഹിക്കാനാണ് പഠിക്കേണ്ടത്. വിവാദങ്ങളൊഴിവാക്കാം- ഷാരൂഖ് പറഞ്ഞു.

Subscribe Us: