Categories

ഷാരൂഖ് @ 45

ബോളീവുഡിന്റെ കിങ് ഖാന് ഇന്ന് നാല്‍പത്തിയാറിലേക്ക് കടക്കുകയാണ്. ബോളീവുഡില്‍ താന്‍ തന്നെയാണ് കിങ് എന്ന് ഓരോ വര്‍ഷവും ഖാന്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഖാന്‍ നാല്‍പത്തിയഞ്ചിന്റെ നിറവിലും ബോളീവുഡിന്റെ യുവത്വത്തിന്റെ പ്രതീകം ഖാന്‍ തന്നെയാണ്.സദാ പ്രണയം നിറഞ്ഞുനില്‍ക്കുന്ന നോട്ടവും നുണക്കുഴി കാട്ടിയുള്ള ചിരിയും കുസൃതി നിറഞ്ഞ ഭാവവും നിഷ്‌കളങ്കതയും ഇങ്ങനെ കാര്യങ്ങള്‍ ഒരുപാടാണ് ഖാനില്‍ പ്രേക്ഷകാണുന്നത്.

ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വസന്തമായ ഷാറൂഖ് പെഷവാറിലാണ് ജനിച്ചത്. ഖാനും കുടുംബവും പിന്നീട് ഇന്ത്യയിലേക്ക് വരികയായിരുന്നു. 1965 ലെ താജ് മുഹമ്മദ് ഖാനെന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ മകനായി ഷാരൂഖ് ജനിച്ചു. പഠിക്കുന്ന കാലത്തുതന്നെ സ്‌ഫോട്‌സിലും അഭിനയത്തിലുമെല്ലാം ഷാറൂഖ് തിളങ്ങിയിരുന്നു.

ഫൗജി എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ഖാന്‍ ക്യാമറയ്ക്കു മുമ്പില്‍ ആദ്യമായെത്തിയത്. ഈ സീരിയലിലെ അഭിനയം ഖാനെ ബിഗ് സ്‌ക്രീനിലെത്തിച്ചു.
ഷാരൂഖാനെ ബോളീവുഡിന് സമ്മാനിച്ചത് രാജ് കന്‍വാറാണ്. അദ്ദേഹത്തിന്റ ദീവാനാ സൂപ്പര്‍ ഹിറ്റിലൂടെയാണ് ബോളീവുഡില്‍ അരങ്ങേറിയത്.

അബ്ബാസ് മസ്താന്റെ ബാസിഗറിലൂടെ ഷാരൂഖ് ബോളീവുഡില്‍ സ്വന്തമായൊരിടം തേടി.ആക്ഷനും റൊമാന്‍സും സെന്റിമെന്‍സുമെല്ലാം എളുപ്പത്തില്‍ കൈകാര്യം ഷാറൂഖിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.ഷാറൂഖിലെ കാമുകഭാവത്തെ കണ്ടെത്തിയ ദില്‍ വാലെ ദുല്‍ഹനിയാ ലേജാംയേഗെ ബോളീവുഡിലെ എക്കാലത്തെയും മികച്ച പ്രണയചിത്രമാണ്.

യശ്പാലിന്റെ ദില്‍ വാലെ ദുല്‍ഹനിയാ ലേജാംയേഗെ, ദില്‍ തോ പാഗല്‍ ഹേ, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങിയ ചിത്രങ്ങള്‍ ഷാറൂഖിനെ യുവത്വത്തിന്റെ പ്രതീകമാക്കി.ചമത്കാര്‍, പെഹലാ നഷാ, കഭീ ഖുഷി കഭീ ഗം, ചാഹത്, ദില്‍ തോ പാഗല്‍ ഹേ, ദില്‍ സേ, വീര്‍ സാരാ, അശോക, ദേവദാസ്, കല്‍ ഹോ നഹോ, മേം ഹൂം ന, ചക് ദേ ഇന്ത്യ, ഡോണ്‍, രബ് ദേ ബനാദീ ജോഡി, മൈ നെയിം ഈസ് ഖാന്‍ തുടങ്ങിയ ബോളീവുഡ് ഹിറ്റുകളുടെ പിറകിലെല്ലാം ഷാറൂഖ് ഉണ്ട്.

ഷാറൂഖ് ഇപ്പോള്‍ ഡോണ്‍ രണ്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംങുമായി ബന്ധപ്പെട്ട് ബര്‍ലിനിലാണ്.
ഒന്നുമില്ലായ്മയില്‍ നിന്നും ഉയരങ്ങളിലേക്ക് എത്തിതയ ചരിത്രമാണ് ഷാറൂഖിന്റേത്. കഠിനാധ്വാനം കൊണ്ട് ഇത്രയും വലിയ സാമ്രാജ്യം കെട്ടിപ്പടുത്ത ഖാന്‍ എന്നെന്നും ബോളീവുഡിന്റെ കിങ് തന്നെയാണ്

sharuk khan photo gallary >>>

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.