എഡിറ്റര്‍
എഡിറ്റര്‍
സ്‌റ്റേഡിയത്തിലെ വഴക്ക്: ഷാരൂഖ് ഖാന്‍ മാപ്പു പറഞ്ഞു
എഡിറ്റര്‍
Monday 28th May 2012 11:21am

ചെന്നൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഐ.പി.എല്‍ മത്സരത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിന് ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ മാപ്പ് പറഞ്ഞു. ഐ.പി.എല്ലില്‍ സ്വന്തം ടീമായ കോല്‍ക്കത്തയുടെ കിരീട നേട്ടത്തിന് ശേഷമാണ് സംഭവത്തില്‍ ഖേദമുണ്ടെന്ന് ഷാരൂഖ് പറഞ്ഞത്. ഗ്രൗണ്ടില്‍ ടിവി അവതാരകനുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഷാരൂഖിന്റെ ഖേദ പ്രകടനം.

‘ എം.ബി.എയിലെ എന്റെ മോശം പെരുമാറ്റത്തിന് ഞാന്‍ മാപ്പുചോദിക്കുന്നു. ഞാനൊരിക്കലും ആ രീതിയില്‍ പെരുമാറാന്‍ പാടില്ലായിരുന്നു. പക്ഷെ ഇന്ന് എന്റെ ടീം വിജയിച്ചിരിക്കുകയാണ്. അതുകൊണ്ട് എന്റെ എല്ലാ ആരാധകരും എനിക്ക് മാപ്പുതരുമെന്നാണ് ഞാന്‍ കരുതുന്നത്. അവസാനം ഞങ്ങള്‍ നേടി’ ഷാരൂഖ് പറഞ്ഞു.

നേരത്തെ സുരക്ഷ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ ഷാരൂഖിനെ വാങ്കഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റേതാണ് നടപടി.

48 ബോളില്‍ നിന്നും 89 റണ്‍സ് നേടിയ കൊല്‍ക്കത്തയുടെ വിജയത്തിന് അടിത്തറ പാകിയ മാന്‍ഓഫ് ദ മാച്ച് മന്‍വീന്ദര്‍ ബിസ് ലയെ അഭിനന്ദിക്കാനും ഷാരൂഖ് മറന്നില്ല. മന്‍വീന്ദര്‍ ബിസ് ലയുടെ പ്രകനടത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

ടീമിന് ഐ.പി.എല്‍ കിരീടം ഉയര്‍ത്താന്‍ കഴിയുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും ഷാരൂഖ് പറഞ്ഞു. ഈ സീസണിനുവേണ്ടി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. എല്ലാവിധ പിന്തുണയും നല്‍കിയ ധോണിയ്ക്കും ചെന്നൈയ്ക്കും നന്ദി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെ എല്ലാവര്‍ക്കും ഇത് നല്ലൊരു ദിവസമാണെന്നും ഷാരൂഖ് വ്യക്തമാക്കി.

Advertisement