Categories

കെ.കെ ഷാഹി­ന തെഹല്‍­ക വിട്ടു

തി­രു­വ­ന­ന്ത­പു­രം: ബാം­ഗ്ലൂര്‍ സ്‌­ഫോടനക്കേസിലെ സാക്ഷികളെ ഇന്റര്‍വ്യൂ ചെ­യ്­ത­തി­നെ തു­ടര്‍­ന്ന് കേ­സി­ല­ക­പ്പെട്ട മാധ്യമ പ്രവര്‍ത്തക കെ.കെ.ഷാഹിന തെഹല്‍ക വിട്ടു. പ്രമുഖ വ്യവസായ ഗ്രൂപ്പായ ആര്‍.പി.ജി എന്റര്‍­പ്രൈ­സ­സിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ മാഗസി­നില്‍ ഷാഹി­ന ചേര്‍­ന്നു.

ബാം­ഗ്ലൂര്‍ സ്‌­ഫോടന കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിപ്പറയിക്കാന്‍ ശ്രമിച്ചെന്ന് ആരോ­പി­ച്ചാണ് കര്‍ണാടക പൊ­ലീ­സ് ഷാ­ഹി­ന­ക്കെ­തി­രെ കേ­സ് ര­ജി­സ്റ്റര്‍ ചെ­യ്­തത്. കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷാഹിന കോ­ട­തി­യില്‍ ഹര­ജി സ­മര്‍­പ്പി­ച്ചി­രി­ക്ക­യാ­ണ്. ഹ­ര­ജി ഇ­ന്ന് പ­രി­ഗ­ണി­ക്കു­ന്നുണ്ട്.

ജനുവരി 13ന് കേസ് പരിഗണിച്ചപ്പോള്‍ തടസ്സവാദം സമര്‍പ്പിക്കുന്നതിന് പ്രോസിക്യൂഷന് രണ്ടാഴ്ച സമയം അനുവദിച്ച് മാറ്റിവെച്ച കേസ് പിന്നീട് പരിഗണനക്കെടുത്തിരു­ന്നില്ല. ജസ്റ്റിസ് വി. ജഗന്നാഥന്റെ ബെഞ്ച് പരിഗണിച്ചിരുന്ന ഹരജി ഇന്ന് ജസ്റ്റിസ് എ.എസ്. പച്ചാപുരെയുടെ മുമ്പാകെയാണ് വരുന്നത്.
പൊലീസ് ആരോപിക്കുന്നതുപോലെയുള്ള കുറ്റം ഷാഹിന ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. ബി.എന്‍ ജഗദീഷ്, അഡ്വ. ബി.ടി. വെങ്കടേഷ് എന്നിവര്‍ മുഖേന മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

നവംബര്‍ 23ന് സോമവാര്‍പേട്ട് പൊലീസ് സ്‌­റ്റേഷനിലും നവംബര്‍ 24ന് സിദ്ധാപുര പൊലീസ് സ്‌­റ്റേഷനിലുമാണ് ഷാഹിനക്കും മറ്റു നാലുപേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്­തത്.

ഷാഹി­ന ജോ­ലി­യില്‍ ചേര്‍­ന്ന ഓ­പ്പണ്‍ മാ­ഗ­സിന്‍ സിയറ്റ് ടയര്‍, സ്‌­പെന്‍സേഴ്‌­സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല തുടങ്ങിയവയുടെ ഉടമ­സ്ഥരായ ആര്‍.പി.ജി ഗ്രൂ­പ്പി­ന്റെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള­താണ്. 2009 ഏപ്രില്‍ രണ്ടിനു കൊച്ചിയുള്‍പ്പെടെ രാജ്യത്തെ 12 പ്രമുഖ നഗരങ്ങളില്‍ നിന്നാണ് ഓപ്പണ്‍ മാഗസിന്‍ പ്രസിദ്ധീകരണം തുടങ്ങിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.