എഡിറ്റര്‍
എഡിറ്റര്‍
പുത്തന്‍കാറില്‍ പ്രമോഷന്‍വര്‍ക്കിനായി ഷാഹിദും പ്രിയങ്കയും
എഡിറ്റര്‍
Sunday 3rd June 2012 3:49pm

പ്രമോഷന്‍വര്‍ക്കിനായി താരങ്ങള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കാലമാണ് ഇപ്പോള്‍. എന്നാല്‍ സിനിമയുടെ പ്രമോഷനൊപ്പം തന്റെ പുതിയ മോഡല്‍ കാറും കൂടി നാലാളെ കാണിക്കാനുള്ള തിരക്കിലാണ് ഷാഹിദ്. തേരി മേരി കഹാനിയിലെ തന്റെ നായികയായ പ്രിയങ്ക ചോപ്രയുമുണ്ട് ഷാഹിദിനൊപ്പം.

ജഗ്വറിന്റെ ലേറ്റസ്റ്റ് മോഡല്‍ റെഡ് കാറിലാണ് ഷാഹിദും പ്രിയങ്കയും നഗരം ചുറ്റിയത്. രാവിലെ 8 മണിക്കാണ് യാത്രആരംഭിച്ചത്. ഒരു ദിവസം മുഴുവന്‍ നീളുന്ന പ്രമോഷന്‍ വര്‍ക്കിനായാണ് ഇരുവരും ഇറങ്ങിയത്.

ജൂണ്‍ 22 ന് റിലീസാകുന്ന ചിത്രത്തെ പരമാവധി പ്രമോട്ട് ചെയ്യുക എന്നതാണ് താരങ്ങളുടെ ലക്ഷ്യം. ആദ്യം തന്നെ ഒരു റേഡിയോ സ്‌റ്റേഷനിലേക്കാണ് ഇരുവരും പോയത്.

അവിടെ ഇന്റര്‍വ്യൂ നല്‍കിയ ശേഷം ബന്ദ്ര കുര്‍ലയിലെ മറ്റൊരു റേഡിയോ സ്‌റ്റേഷനിലേക്ക്. അതിനുശേഷം ജുഹുവിലെ പ്രസ്സ് കോണ്‍ഫറന്‍സ് ഹാളിലേക്ക്. ഇത്തരത്തില്‍ ദിവസം മുഴുവന്‍ നീളുന്ന പ്രമോഷന്‍വര്‍ക്ക് എന്ന പേരില്‍ പണ്ടത്തെ പ്രണയിനികള്‍ നഗരം ചുറ്റി ആഘോഷിക്കുകയാണെന്നും പാപ്പരാസികള്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്.

Advertisement