മുംബൈ: ടു ജി സ്‌പെക്ട്രം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിബി-എത്തിസലാത് ഗ്രൂപ്പ് എം.ഡി ഷാഹിദ് ഉസ്മാന്‍ ബല്‍വയുടെ സഹോദരന്‍ ആസിഫ് ബല്‍വയെയും രാജീവ് ബി അഗര്‍വാളിനെയും അടുത്തമാസം ഒന്നുവരെ സിബിഐ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഡിഎംകെയുടെ നിയന്ത്രണത്തിലുള്ള കലൈഞ്ജര്‍ ടിവിക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ ഇരുവരേയും ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

ഡി.ബി.ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടറായിരുന്ന ഷാഹിദ് ബല്‍വയുടെ സഹോദരനാണ് ആസിഫ് ബല്‍വ. എര്‍സ്റ്റൈ്വല്‍ കുസിഗൗണ്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ബല്‍വ സഹോദരന്‍മാര്‍.