മുംബൈ: രണ്ടാം തലമുറ സ്‌പെകട്രം ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനി ഡി.ബി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷാഹിദ് ഉസ്മാന്‍ ബല്‍വ രാജിവെച്ചു. ഡി.ബി ഗ്രൂപ്പ് ബല്‍വയുടെ രാജി സ്വീകരിച്ചു.

2011 ഫിബ്രവരി ഒമ്പതുമുതല്‍ പ്രാബല്യത്തിലുള്ളതായിരിക്കും രാജി. കമ്പനിയുടെ തന്നെ മറ്റൊരു ഡയറക്ടറായ ചന്ദന്‍ ഭട്ടാചാര്യയുടെ രാജിയും സ്വീകരിച്ചിട്ടുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുരോകുമെന്ന് ഡി.ബി ഗ്രൂപ്പ് അറിയിച്ചു.