2g-spectrumന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ജെ.പി.സിയ്ക്ക് മുന്നില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് ഡിബി റിയാലീറ്റീസ് ഉടമ ഷഹീദ് ബല്‍വ അറിയിച്ചു. ജെ.പി.സിയ്ക്ക് മുമ്പാകെ ഹാജരാകാന്‍ തയ്യാറാണെന്ന് കാണിച്ച് ചെയര്‍മാന്‍ പി.സി ചാക്കോയ്ക്ക് ബല്‍വ കത്ത് കൈമാറി.

ഡൈനമിക്‌സ് ബല്‍വ റിയല്‍റ്റീസിന്റെ മേധാവിയാണ് ഷഹീദ് ബല്‍വ. ഇവര്‍ കലൈജ്ഞര്‍ ടിവിയ്ക്ക്ക വന്‍ സാമ്പത്തികസഹായം നല്‍കിയിരുന്നുവെന്ന ആരോപണങ്ങളെതുടര്‍ന്ന് സി.ബി.ഐ ബല്‍വയെ കസ്റ്റഡിയിലെടുത്തിരുന്നു.