കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ അപമാനിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് പാക് ക്യാപ്റ്റന്‍ ഷഹീദ് അഫ്രീഡി. താന്‍ പറഞ്ഞകാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടുചെയ്യുകയാണ് ഉണ്ടായതെന്നും അഫ്രീഡി പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മികച്ച ബന്ധത്തിനുവേണ്ടി എന്നും വാദിക്കുന്ന ആളാണ് ഞാന്‍. വളരെ ചെറിയ കാര്യങ്ങള്‍പോലും പെരുപ്പിച്ചുകാണിക്കുകയാണ് മാധ്യമങ്ങള്‍. ഇന്ത്യന്‍ ആരാധകര്‍ ഹൃദയവിശാലതയുള്ളവരല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പാക് ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ അത്ര ഹൃദയവിശാലതയുള്ളവരല്ലെന്നായിരുന്നു അഫ്രീഡി അഭിപ്രായപ്പെട്ടത്.