എഡിറ്റര്‍
എഡിറ്റര്‍
28 പന്തില്‍ നിന്നും വെടിക്കെട്ട് അര്‍ധസെഞ്ച്വറി, ആവേശം തീരും മുമ്പ് ആരാധകര്‍ക്ക് നിരാശ പകര്‍ന്ന് അഫ്രീദി
എഡിറ്റര്‍
Monday 20th February 2017 9:58am


ഷാര്‍ജ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായും പടിയിറങ്ങി പാക് താരം ഷാഹിദ് അഫ്രീദി. 21 വര്‍ഷത്തെ കരിയറിനാണ് ബൂം ബൂം അഫ്രീദി വിരാമിട്ടത്. നേരത്തെ ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ നിന്നും വിട പറഞ്ഞ അഫ്രീദി ട്വന്റി-20 യില്‍ നിന്നു കൂടി വിട ചൊല്ലിയതോടെയാണ് പാക് ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച ഇന്നിംഗ്‌സിന് അവസാനമായത്.


Also Read: ദലിത് അവകാശങ്ങള്‍ക്കായി ഇടത് ചേരിയെ അണിനിരത്താന്‍ ഒരുങ്ങി സി.പി.എം


പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സലാമിനായി പൊട്ടിത്തെറിച്ച അഫ്രീദി നേടിയത് 28 പന്തില്‍ നിന്നും 54 റണ്‍സായിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പൂര്‍ണ്ണമായി വിട വാങ്ങുന്നുവെന്ന് താരം അറിയിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ലീഗില്‍ തുടരനാണ് തീരുമാനമെന്നും താരം അറിയിച്ചു.

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട അഫ്രീദിയെ ബൂം ബൂം അഫ്രീദി എന്ന് വിളിച്ചാണ് ക്രിക്കറ്റ് ലോകം ഓമനിച്ചത്. 1996 ല്‍ ശ്രീലങ്കയ്‌ക്കെതിരെ വെറും 36 പന്തില്‍ നിന്നും നേടിയ അതിവേഗ സെഞ്ച്വറിയാണ് അഫ്രീദിയെ ആരാധകരുടെ പ്രിയങ്കരനാക്കുന്നത്. ഒരുപക്ഷെ, ഇന്ത്യക്കാര്‍ ഏറ്റവും അധികം സ്‌നേഹിച്ച പാക് താരമായിരിക്കും അഫ്രീദി.


Also Read: മറ്റൊരു നടിയും ഇതുപോലെ തന്നെ ആക്രമിക്കപ്പെട്ടിരുന്നു: സിബിമലയില്‍ സെറ്റിലെ ലൈംഗികാതിക്രമം തുറന്ന പറഞ്ഞ് ജയറാം


2010 ലായിരുന്നു അഫ്രീദി ടെസ്റ്റില്‍ നിന്നും വിരമിക്കുന്നത്. 2015 ലോകകപ്പോടെ ഏകദിനത്തില്‍ നിന്നും പടിയിറങ്ങി. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പില്‍ പാകിസ്താനെ നയിച്ചതും അഫ്രീദിയായിരുന്നു.

36 കാരനായ താരം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങുമ്പോള്‍ താരങ്ങളും പാക് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ചേരി പോരിന്റേയും മറ്റൊരു അധ്യായം കൂടിയാണ് തുറക്കപ്പെടുന്നത്. പി.സി.ബിയ്‌ക്കെതിരെ നിരവധി തവണ മുന്നോട്ടു വന്നിട്ടുള്ള താരമാണ് അഫ്രീദി.

Advertisement