Categories

ഷഹാ­ന വധം: പ്രതിക്ക് ജീവപര്യന്തം തടവ്

lockedupകോഴിക്കോട്: വടകര ചെരണ്ടത്തൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹാനയെ മാനഭംഗപ്പെടുത്തി കഴുത്ത് ഞെരിച്ചുകൊന്ന കേസില്‍ പ്രതി വാഴവളപ്പില്‍ മായന്‍കുട്ടിക്ക് ജീവപര്യന്തം തടവ് ശിക്ഷ. തടവിനൊപ്പം ആറുലക്ഷം രൂപ പിഴയും അ­ടക്കണം. കോഴിക്കോട് അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഒരു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം. പ്ര­തി­യു­ടെ വീ­ടി­ന­ടു­ത്തുള്ള ചെരണ്ടത്തൂര്‍ എല്‍.പി. സ്­കൂളിലെ വിദ്യാര്‍ത്ഥിനിയായി­രുന്നു ഷ­ഹാന. ഇന്റര്‍വെല്‍ സമയത്ത് വെള്ളംകുടിക്കാനായി പ്രതിയുടെ വീട്ടിലെത്തിയ ഷ­ഹാ­നെയെ പേരക്ക കാണിച്ച് വീടിനുള്ളിലേ­ക്ക് എ­ത്തിച്ച് മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തി ഞെരിച്ച് കൊന്നതായാണ് കേസ്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ ഫോറന്‍സിക് തെളിവുകളെയാണ് ആശ്രയി­ച്ചത്.

അധ്യാപകരും നാട്ടുകാ­രും വീടുപരിശോധിച്ചപ്പോഴാണ് മൃതദേഹം ചാക്കിനുള്ളിലാക്കി ടെറസില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെടുത്ത­ത്.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.