എഡിറ്റര്‍
എഡിറ്റര്‍
ഷാരൂഖിന്റെ സ്വന്തം ഫുട്‌ബോള്‍ ടീം
എഡിറ്റര്‍
Tuesday 8th January 2013 11:10am

സ്‌പോര്‍ട്‌സിനോടുള്ള ഷാരൂഖിന്റെ പ്രണയം പ്രശസ്തമാണ്. ഈ പ്രണയം മൂത്താണ് സ്വന്തമായി ഒരു ക്രിക്കറ്റ് ടീമിനേയും ഷാരൂഖ് സ്വന്തമാക്കിയത്. ഇപ്പോഴിതാ കേള്‍ക്കുന്നു ഷാരൂഖ് ഒരു ഫുട്‌ബോള്‍ ടീം വാങ്ങാന്‍ പോകുന്നുവെന്ന്.

Ads By Google

ഗോവ ആസ്ഥാനമായുള്ള ഡെംപോ സ്‌പോര്‍ട്‌സ് ക്ലബ്ബിനേയാണ് ഷാരൂഖ് വാങ്ങിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ടീമിനെ വാങ്ങിയാല്‍ ഷാരൂഖിന് സ്ഥിരമായി മത്സരങ്ങള്‍ കാണാന്‍ സാധിക്കുമോ എന്നതാണ് സംശയം. ഡെംപോയുടെ ഉടമ ശ്രീനിവാസ് ഡെംപോയും സൂചിപ്പിക്കുന്നത് അതു തന്നെയാണ്.

ടീമിനെ വാങ്ങിയാല്‍ വര്‍ഷത്തില്‍ ടീമിന്റെ എട്ടോ പത്തോ മത്സരങ്ങള്‍ക്ക് ഷാരൂഖ് പങ്കെടുക്കേണ്ടി വരും. എന്നാല്‍ ഷാരൂഖിന്റെ തിരക്കില്‍ ഇതിന് സാധിക്കുമോയെന്നാണ് ശ്രീനിവാസ് ചോദിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐ-ലീഗ് ചാമ്പ്യനാണ് ഡെംപോ.

ഷാരൂഖിന് ടീമിനെ വാങ്ങുന്നതില്‍ പ്രശ്‌നമില്ലെന്നും എന്നാല്‍ ടീമിനൊപ്പം സ്ഥിരസാന്നിദ്ധ്യമായി ഷാരൂഖ് ഉണ്ടാകുമോ എന്നതാണ് ഷാരൂഖിനേയും ഫുട്‌ബോളിനേയും അകറ്റുന്നതെന്നുമാണ് എസ്.ആര്‍.കെയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Advertisement