എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ അച്ഛന്‍ ഷാരൂഖ്
എഡിറ്റര്‍
Sunday 16th June 2013 10:54am

srk

ന്യൂദല്‍ഹി: ബോളിവുഡ് കിങ്ഖാന്‍ ഷാരൂഖിന് മറ്റൊരു പദവി കൂടി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ  അച്ഛന്‍. മക്കളായ ആര്യനോടും സുഹാനയോടും ഷാരൂഖിനുള്ള വാത്സല്യം ഏറെ പ്രശസ്തമാണ്.

കഴിഞ്ഞ തവണത്തെ ഐ.പി.എല്‍ മത്സരവേദിയിലും ഈ സ്‌നേഹം ആരാധകര്‍ കണ്‍ നിറയെ കണ്ടതാണ്. ഫാദേഴ്‌സ് ഡേ പ്രമാണിച്ച് നടത്തിയ ഓണ്‍ലൈന്‍ വോട്ടിങ്ങിലാണ് ബിഗ് ബി അമിതാബ് ബച്ചനെ പിന്തള്ളി ഷാരൂഖ് ഒന്നാമതെത്തിയത്.

Ads By Google

പ്രമുഖ മാട്രിമോണിയല്‍ വെബ്‌സൈറ്റായ ഷാദി ഡോട്ട് കോമാണ് വോട്ടിങ് നടത്തിയത്. 11,000 സ്ത്രീകളാണ് വോട്ടിങ്ങില്‍ പങ്കെടുത്തത്. ഷാരൂഖിന് 34.83 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിഗ് ബിക്ക് 31.58 ശതമാനവും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് 18.61 ശതമാനം വോട്ടും ലഭിച്ചു.

മൂന്നാമതായും അച്ഛനാകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇങ്ങനെയൊരു അവാര്‍ഡ് 47 കാരനായ ഷാരൂഖിനെ തേടിയെത്തിയിരിക്കുന്നത്. ഭാര്യ ഗൗരി ഖാന്റെ ആഗ്രഹപ്രകാരം വാടക ഗര്‍ഭധാരണത്തിലൂടെയാണത്രേ ഇവര്‍ക്ക് മൂന്നാമത്തെ കുട്ടി ജനിക്കാന്‍ പോകുന്നത്.

Advertisement