എഡിറ്റര്‍
എഡിറ്റര്‍
കൃഷ് 3യില്‍ ഷാരൂഖ് അതിഥി വേഷത്തില്‍
എഡിറ്റര്‍
Friday 3rd August 2012 10:49am

ഷാരൂഖ് ഖാന്‍ നായകനായ ഡോണ്‍ 2 വിലെ ഹൃത്വിക് റോഷന്‍ ചെയ്ത അതിഥിതാരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഹൃത്വിക്കിന്റെ ചിത്രത്തില്‍ അതിഥിവേഷം ചെയ്യാന്‍ തയ്യാറായിരിക്കുകയാണ് കിങ് ഖാന്‍. ക്രിഷ് 3യിലാണ് ഷാരൂഖ് അതിഥി താരമാകുന്നത്.

Ads By Google

ഹൃത്വിക്കിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കൃഷിന്റെ തുടര്‍ച്ചയാണ് കൃഷ് 3. ചിത്രത്തില്‍ ഷാരൂഖ് ഏത് തരം വേഷമാകും ചെയ്യുകയെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഷാരൂഖിന്റെ സൂപ്പര്‍ഹീറോ റാ വണിന്റെയും കൃഷിന്റെയും കൂടിച്ചേരല്‍ സീനിലാണ് കിങ് ഖാന്‍ എത്തുന്നതെന്നാണ് സൂചന. ക്ലൈമാക്‌സിലെ ഒരു രംഗമാകും ഇതെന്നും റിപ്പോര്‍ട്ടുണ്ട്.

ഷാരൂഖും മാധുരി ദീക്ഷിതും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കൊയ്‌ലയെന്ന ചിത്രത്തില്‍ രാകേഷ് റോഷന്റെ അസിസ്റ്റന്റായി ഹൃത്വിക് പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം വ്യക്തിപരമായും പ്രഫഷണലായും ആ സൗഹൃദം ഇരുവരും തുടരുന്നുണ്ട്. ഇതിന് പുറമേ ഹൃത്വിക്കിന്റെ ഭാര്യ സുസെന്‍ ഷാരൂഖിന്റെ ഭാര്യ ഗൗരിയുടെ ഉറ്റ സുഹൃത്താണ്.

ഡോണ്‍ 2വിലെ ഹൃത്വിക്കിന്റെ അതിഥിവേഷം ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. പ്രിയങ്ക ചോപ്രയയുമൊത്തുള്ള ഒരു നൃത്തരംഗത്തിലായിരുന്നു ഹൃത്വിക് വേഷമിട്ടത്.

Advertisement