ന്യൂദല്‍ഹി: പൊതുസ്ഥലത്ത് പുകവലിച്ച കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ സമന്‍സ്. ജയ്പൂര്‍ വിചാരണകോടതിയാണ് ഷാരൂഖിന് സമന്‍സ് അയച്ചത്. കേസില്‍ മെയ് 26 മുതല്‍ വാദം കേള്‍ക്കും.

മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനന്ദ് സിംഗ് റാത്തോഡ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി നടപടി. ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് തെറ്റായ രീതിയിലുള്ള വഴികാണിച്ചുകൊടുത്തു എന്നാണ് പരാതിയില്‍ പറയുന്നത്. കേസില്‍ കുറ്റക്കാരനെന്നു കണ്ടാല്‍ 500 രൂപ പിഴയൊടുക്കേണ്ടിവരും.

Subscribe Us:

ഏപ്രില്‍ 8ന് നടന്ന രാജസ്ഥാന്‍ റോയല്‍സ്‌കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മല്‍സരം നടക്കുമ്പോഴാണ് ഷാരൂഖ് പുകവലിച്ചത്. 2000 മുതല്‍ പൊതുസ്ഥലത്ത് പുകവലിക്കുന്നത് രാജസ്ഥാനില്‍ നിരോധിച്ചതാണ്.

ഒരു പരസ്യചിത്രത്തില്‍ പുകവലിക്കുന്ന പോസില്‍ നിന്നതിന് ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ ദ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ടുബാക്കോ ഇറാഡിക്കേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

 

Malayalam News

Kerala News in English