ജയ്പൂര്‍: പൊതുസ്ഥലത്ത് പുകവലിച്ചതിന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ മാപ്പുചോദിച്ചു. താന്‍ പിഴയടക്കാന്‍ തയ്യാറാണെന്നും ഷാരൂഖ് പറഞ്ഞു. ഐ.പി.എല്‍ മാച്ചിനിടയില്‍ ഗ്യാലറിയില്‍വച്ച് പുകലവിച്ചതിന് രാജസ്ഥാന്‍ പോലീസ് ഷാരൂഖിനെതിരെ കേസെടുത്തിരുന്നു.

ജൂണ്‍ 21 വരെ കേസ് മാറ്റിവെച്ചിരിക്കുകയാണ്. പിഴയടക്കാമെന്നറിയിച്ചതിനാല്‍ ഷാരൂഖ് ഇന്ന് കോടതിയില്‍ ഹാജരാകേണ്ടി വരില്ല.

ഏപ്രില്‍ 27ന് കേസ് പരിഗണിച്ചപ്പോള്‍ 26ന് ഷാരൂഖ് കോടതിയില്‍ ഹാജരാകണണെന്ന് ജെയ്പൂര്‍ കോടതി ഉത്തരവിട്ടിരുന്നു.

രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മല്‍ ഏപ്രില്‍ 8ന് നടന്ന മത്സരം കാണാനെത്തിയ ഷാരൂഖ് സ്റ്റേഡിയത്തില്‍വെച്ച് പുകലവലിച്ചതിനെതിരെയാണ് കേസ്.