ബോളിവുഡ് കിംങ് ഖാന്‍ ഷാരൂഖിന്റെ അടുത്ത ചിത്രത്തില്‍ ലേഡി ഗാഗ നായികയായേക്കും. തന്റെ അടുത്ത ചിത്രത്തിലേക്ക് ഗാഗയ്ക്ക് ഷാരൂഖ് ഓഫര്‍ നല്‍കിയിട്ടുണ്ട്. എല്ലാം ശരിയായി നടന്നാല്‍ ബോളിവുഡ് ആരാധകര്‍ക്കതൊരു നവ്യാനുഭവമായിരിക്കും.

യു.ടി.വിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ലേഡി ഗാഗയെ നായികയാക്കി ചിത്രമെടുക്കാനുള്ള തന്റെ മോഹം ഷാരൂഖ് ഗാഗയോട് തുറന്നുപറഞ്ഞത്. സംഗീതത്തെയും പ്രണയത്തെയും ഷോപ്പിംഗിനെയും കുറിച്ചാണ് ഇരുവരും അഭിമുഖത്തില്‍ സംസാരിച്ചത്. ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാന്‍ മോഷമുണ്ടെന്ന് ഗാഗ ഷാരൂഖിനോട് പറഞ്ഞു. വലിയ റോളൊന്നും വേണ്ട ചെറുത് മതിയെന്നും നടി പറഞ്ഞു. അപ്പോഴാണ് ഷാരൂഖ് ഗാഗയ്ക്ക് മുന്നില്‍ ഓഫര്‍ വെച്ചത്.

Subscribe Us:

‘ നായിക കഥാപാത്രം ചെയ്യാനുള്ള അതിമോഹമൊന്നും എനിക്കില്ല. എന്നാല്‍ ഒരു ചെറിയ കഥാപാത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്’ ഗാഗ പറഞ്ഞു.

സംസാരത്തിനിടയില്‍ ഗാഗയെ ഹിന്ദി പഠിപ്പിക്കാനുള്ള ശ്രമവും ഷാരൂഖ് നടത്തി. എങ്ങനെയാണ് ഇന്ത്യയിലെ അവരുടെ ‘ ലിറ്റില്‍ മോണ്‍സ്‌റ്റേഴ്‌സിനെ അഭിമുഖീകരിക്കേണ്ടത് എന്നാണ് ഗാഗ അവരെ പഠിപ്പിച്ചത്.


Malayalam news

Kerala news in English