എഡിറ്റര്‍
എഡിറ്റര്‍
കാജലും ഷാറൂഖ് ഖാനും നിത്യഹരിത പ്രണയജോഡികള്‍
എഡിറ്റര്‍
Thursday 14th February 2013 3:45pm

ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയജോഡികള്‍ കാജലും ഷാറൂഖ് ഖാനുമാണെന്ന് പ്രക്ഷേകര്‍.

ഇവര്‍ അഭിനയിച്ച ദില്‍വാലേ ദുല്‍ ഹനിയ ലേ ജായേങ്കേ, കുച്ച് കുച്ച് ഹോത്താഹെ എന്നീ സിനിമകളിലെ അഭിനയമാണ് ഇരുവര്‍ക്കും ഈ ബഹുമതി നേടികൊടുത്തത് .

യു.കെ യിലെ പേ-പെര്‍ വിവ്യു ഇന്ത്യന്‍ മൂവി പോര്‍ട്ടല്‍ നടത്തിയ തെരെഞ്ഞെടുപ്പിലാണ് കാജലും, ഷാറൂഖും നിത്യപ്രണയജോഡികളെന്ന് കണ്ടെത്തിയത്.

Ads By Google

വിവിധ കാലഘട്ടങ്ങളില്‍ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ പ്രണയജോഡികളായ ധര്‍മേന്ദ്ര-ഹേമമാലിനി, രാജ്കപൂര്‍-നര്‍ഗീസ്,അമിതാഭ് ബച്ചന്‍-രേഖ ജോഡികളുടെ പട്ടികയിലേക്കാണ് ഷാറൂഖും കാജലും ഈ രണ്ടുസിനിമകളിലൂടെ തങ്ങളുടെ പേരുകൂടി എഴുതി ചേര്‍ത്തതെന്ന് സൈറ്റ് പറയുന്നു.വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഈ താരജോഡികളോടൊപ്പമെത്താന്‍ ബോളിവുഡിലെ മറ്റു

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ടിറ്റ്വറും, ഫെയ്‌സ്ബുക്കും ഉപയോഗിച്ചാണ് വാലന്റൈന്‍ ഡേയുടെ ഭാഗമായി ഇവര്‍ തിരഞ്ഞെടുപ്പു നടത്തിയത്. റണ്‍ബീര്‍ കപൂര്‍-കത്രിന കൈഫ്, ഷാഹിദ് കപൂര്‍-പ്രിയങ്ക ചോപ്ര,എന്നിവരും തെരെഞ്ഞെടുപ്പ് പട്ടികയിലുണ്ടായിരുന്നു.

Advertisement