കൊല്‍ക്കത്ത: ബോളിവുഡ് ഡോണ്‍ ഷാരൂഖ് ഖാന്‍ ഇനി മുതല്‍പശ്ചിമ ബംഗാളിന്റെ ഗ്രാന്റ് അംബാസിഡറായേക്കും. വെസ്റ്റ് ബംഗാളിലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഷാരൂഖിനെ ബ്രാന്‍ഡ്‌
അംബാസിഡറായി വെയ്ക്കാന്‍ തീരുമാനിച്ചത്.

ഷാരൂഖിനെ അംബാസിഡറാക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് പശ്ചിമ ബംഗാള്‍ ടൂറിസം മന്ത്രി പ്രതികരിച്ചത് ഇങ്ങനെയാണ് ‘ ബോളിവുഡിലെ താരരാജാവായ അഭിതാഭ് ബച്ചനെ ഗുജറാത്തുകാര്‍ അവരുടെ ബ്രാന്‍ഡ്‌ അംബാസിഡറാക്കി. ഞങ്ങളാവട്ടെ ബോളിവുഡിലെ രാജകുമാരനെയും ക്ഷണിച്ചു. സംസ്ഥാനത്തെ ടൂറിസം വികസനത്തിനും ഫോറിന്‍ മാര്‍ക്കറ്റിനും ഷാരൂഖിന്റെ അംബാസിഡര്‍ പദവി ഗുണം ചെയ്യും’. അദ്ദേഹം വ്യക്തമാക്കി.

മലനിരകളാലും സമുദ്രങ്ങളാലും ചുറ്റപ്പെട്ട ബംഗാളിലെ ടൂറിസം സാധ്യതകള്‍ വളരെ വലുതാണ്. ഇതിനൊപ്പം ഷാരൂഖിന്റെ സാനിദ്ധ്യവും സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നത്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അംബാസിഡര്‍മാരില്‍ ഒരാളാണ് ഷാരൂഖ്. ഇങ്ങനെയും അദ്ദേഹത്തിന് ബംഗാളുമായി ബന്ധമുണ്ട്.

ജനിച്ചത് ദല്‍ഹിയിലാണെങ്കിലും ബംഗാള്‍ തന്റെ രണ്ടാമത്തെ വീടാണെന്നാണ് അംബാസിഡര്‍സ്ഥാനം ഏറ്റെടുത്തുകൊണ്ട് ഷാരൂഖ് വ്യക്തമാക്കി.


Malayalam News

Kerala News In English