എഡിറ്റര്‍
എഡിറ്റര്‍
പ്രണയസിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല: ഷാറൂഖ് ഖാന്‍
എഡിറ്റര്‍
Tuesday 9th October 2012 4:00pm

മുംബൈ: ‘ പ്രണയസിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു.’ ബോളിവുഡിലെ പ്രണയനായകന്‍ ഷാറൂഖ് ഖാന്റെ വാക്കുകളാണിത്. കേട്ടാല്‍ ആരും ഞെട്ടും. പക്ഷേ സംഗതി സത്യമാണ്. കക്ഷി സിനിമയില്‍ വന്ന കാലത്ത് അദ്ദേഹത്തിന് പ്രണയസിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലത്രേ.

Ads By Google

പ്രണയസീനുകളില്‍ അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ലെന്നായിരുന്നു ഷാറൂഖ് പണ്ട് കരുതിയിരുന്നത്. ഷാറൂഖിന് ഇക്കാര്യത്തില്‍ ആത്മവിശ്വാസം നല്‍കിയത് സാക്ഷാല്‍ യാഷ് ചോപ്രയും. യാഷ് ചോപ്ര പറഞ്ഞു, ‘പ്രണയിക്കുന്നതില്‍ നിന്നെ തോത്പിക്കാന്‍ ആര്‍ക്കും കഴിയില്ല.’ പിന്നെ തനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും ഷാറൂഖ് പറയുന്നു.

യാഷ് ചോപ്രയും ഷാറൂഖും ഒന്നിക്കുന്ന പുതിയ ചിത്രമായ ജബ് തക് ഹേ ജാനിലും പ്രണയം തന്നെയാണ് പ്രധാന വിഷയം. കത്രീന കൈഫും അനുഷ്‌ക ശര്‍മയുമാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ചിത്രത്തില്‍ ആര്‍മി ഓഫീസറായാണ് ഷാറൂഖ്  എത്തുന്നത്. നവംബര്‍ 13 ന് ചിത്രം തിയേറ്ററുകളിലെത്തും.

Advertisement