മുംബൈ: തന്റെ പുതിയ ചിത്രമായ “ജബ് തക് ഹേ ജാനി”ല്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ തിരക്കഥയോ പ്രതിഫലമോ ചോദിക്കാതെ ഷാറൂഖ് അഭിനയിക്കാന്‍ തയ്യറായെന്ന് യഷ് ചോപ്ര. ഏതാണ്ട് അരഡസനോളം ചിത്രങ്ങളാണ് യഷ് ചോപ്ര- ഷാറൂഖ് കൂട്ടുകെട്ടില്‍ പിറന്നത്. ഈ ബന്ധം തന്നെയാണ് ഷാറൂഖിനെ കണ്ണടച്ച് വീണ്ടും തന്റെ കൂടെ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പറയുകയാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ബോളിവുഡിന്റെ കാരണവര്‍.

Ads By Google

1993 ല്‍ ഇറങ്ങിയ ‘ധാര്‍’ ലാണ് ആദ്യമായി ഷാറൂഖും യഷ് ചോപ്രയും ഒന്നിക്കുന്നത്. പിന്നീട് 1995 ല്‍ ഇറങ്ങിയ ബോളിവുഡിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ‘ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗേ’യില്‍ തുടങ്ങിയ കൂട്ട്‌കെട്ട് അവസാനിച്ചത് 2008ല്‍ പുറത്തിറങ്ങിയ “റബ് നേ ബനാദി ജോഡി”യില്‍. പഴയ വിജയങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് ജബ് തക് ഹേ ജാനിലൂടെ ഇരുവരും.

‘ ഷാറൂഖിന്റെ കൂടെ ജോലി ചെയ്തത് വലിയ അനുഭവമായിരുന്നു. കഥയോ കാശോ ചോദിക്കാതെ ഓടി വന്ന് അഭിനയിക്കുന്ന ഒരേയൊരു നടനും ഷാറൂഖ് ആവും.

പുതിയ സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് ഷാറൂഖ്  തന്നെ വന്ന് കണ്ടിട്ട് പോലുമില്ല, ചോദിച്ചപ്പോള്‍ തനിക്ക് കഥയെ പറ്റിയോ കാശിനെ പറ്റിയോ ഒന്നും അറിയേണ്ടെന്നായിരുന്നു ഷാറൂഖ് പറഞ്ഞത്. അദ്ദേഹത്തിന് എന്നിലുള്ള വിശ്വസം കൊണ്ടാണത്’.യഷ് ചോപ്ര പറയുന്നു.

എന്തായാലും കാത്തിരിക്കാം. ജബ് തക് ഹേ ജാന്‍ റിലീസ് ആവുന്നത് വരെ. യാഷ് ചോപ്രയില്‍ ഷാറൂഖിലുള്ള വിശ്വാസം എത്രത്തോളമുണ്ടെന്ന് അറിയാമല്ലോ.