Categories

Headlines

സ്ത്രീകളെ ബഹുമാനിക്കാന്‍ ചെറുപ്രായത്തിലേ ആണ്‍മക്കളെ പഠിപ്പിക്കണം: മാതാപിതാക്കളോട് ഷാരൂഖ് ഖാന്‍

sharukh

മുംബൈ: സ്ത്രീകളെ ബഹുമാനിക്കാന്‍ ആണ്‍മക്കളെ പഠിപ്പിക്കണമെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. ബംഗളുരുവില്‍ പുതുവസ്തര രാവില്‍ സ്ത്രീകള്‍ അധിക്ഷേപിക്കപ്പെട്ട സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ മറ്റ് സെലിബ്രിറ്റികള്‍ പറഞ്ഞതു തന്നെയാണ് എനിക്കു പറയാനുള്ളത്. ബംഗളുരുവില്‍ സംഭവിച്ചത് വലിയ തെറ്റാണ്. നമ്മളെല്ലാം, അമ്മമാരും അച്ഛന്മാരും, സ്ത്രീകളെ ബഹുമാനിക്കണമെന്ന് ചെറുപ്രായത്തില്‍ തന്നെ ആണ്‍മക്കളെ പഠിപ്പിക്കണം.’ ഷാരൂഖ് പറഞ്ഞു.


Must Read:ഒറ്റയാള്‍ക്കും നേരെചൊവ്വെ ഇംഗ്ലീഷ് പറയാന്‍ അറിഞ്ഞുകൂടാ: ഇംഗ്ലീഷില്‍ പ്രസംഗിച്ച ഹൈബി ഈഡന്‍ എം.എല്‍.എ വേദിയിലിരുത്തി ജി.സുധാകരന്‍


‘അങ്ങേയറ്റത്തെ ബഹുമാനത്തോടുകൂടി വേണം സ്ത്രീകളോടു പെരുമാറാന്‍. അത് പ്രഫഷണല്‍സായ സ്ത്രീകളോടായാലും അല്ലാത്തവരോടായാലും.’ അദ്ദേഹം വ്യക്തമാക്കി.

‘എനിക്കു തോന്നുന്നത് സ്ത്രീകളോട് എനിക്ക് ഏറെ ഇഷ്ടമാണെന്നാണ്. എന്റെ മകളോട്, അമ്മയോട് എല്ലാ പെണ്‍കുട്ടികളോടും ഇഷ്ടമാണ്. പ്രപഞ്ചത്തില്‍ ഏറ്റവുമധികം ആദരിക്കപ്പെടേണ്ടവരാണ് സ്ത്രീകളെന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് എനിക്കു തോന്നുന്നത്.’ അദ്ദേഹം പറയുന്നു.


Also Read:എന്തധികാരത്തിന്റെ ബലത്തിലാണ് ജനങ്ങളുടെ പണത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയത്? ആര്‍.ബി.ഐ ഗവര്‍ണറോട് പത്ത് ചോദ്യങ്ങളുമായി പാര്‍ലമെന്റ് പാനല്‍


സ്ത്രീകളില്ലായിരുന്നെങ്കില്‍ നമ്മളുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുവസ്തര രാവില്‍ ബംഗളുരുവിലെ എം.ജി റോഡിലും, ബ്രിഗേഡ് റോഡിലും നിരവധി സ്ത്രീകള്‍ അധിക്ഷേപിക്കപ്പെട്ടിരുന്നു. 1500ലേറെ പൊലീസുകാര്‍ സുരക്ഷാ ചുമതലയിലുണ്ടായിരിക്കെയായിരുന്നു ഇത്. സംഭവം ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു.

Tagged with:


‘ആ കേസ് മധ്യപ്രദേശ് പൊലീസ് കെട്ടിച്ചമച്ചത്’ ചാമ്പ്യന്‍ ട്രോഫിയ്ക്കിടെ പാക്കിസ്ഥാനെ അനുകൂലിച്ചെന്നാരോപിച്ച് 15 മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പരാതിക്കാരന്റെ വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി: ചാമ്പ്യന്‍ ട്രോഫിയുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ടീമിന്റെ വിജയം ആഘോഷിച്ചു എന്നാരോപിച്ച് 15 മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പരാതിക്കാരന്‍. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും തന്റെ ഫോണ്‍ തട്ടിപ്പറിഞ്ഞ് പൊലീസ് തന്നെയാണ് പരാതി പറഞ്ഞതെന്നാണ് പരാതി നല്‍കിയെന്നു പൊലീസ് ആരോപിക്കുന്ന സുഭാഷിന്റെ വെളിപ