എഡിറ്റര്‍
എഡിറ്റര്‍
ടാറ്റാ ടീയുടെ ‘വുമണ്‍സ് ഫസ്റ്റ്’ പരസ്യ ക്യാമ്പയിനില്‍ ഷാറൂഖ് ഖാന്‍
എഡിറ്റര്‍
Friday 8th March 2013 5:12pm

ഷാറൂഖ് ഖാന്‍ ടാറ്റ ടീ യുടെ  ‘വുമണ്‍ ഫസ്റ്റ് ‘ക്യാമ്പയിന്‍ പ്രൊമോട്ടറായി ഷാറൂഖ് ഖാന്‍ . സമൂഹത്തില്‍ സ്ത്രീകളോടുള്ള മനോഭാവം മാറ്റിയെടുക്കുവാന്‍ ഉദ്ദേശിച്ചാണ് ടാറ്റാ ടീ പരസ്യക്യാമ്പയിന്‍ നടത്തുന്നത്.

Ads By Google

സിനിമ നിര്‍മാതാവ് ആര്‍. ബല്‍ക്കിയാണ് ഈ പരസ്യം ചിത്രീകരിക്കുന്നത്. ലോക വനിതാദിനം ആഘോഷിക്കുന്ന വേളയിലാണ് ഈ വ്യത്യസ്ത പരസ്യത്തെ കുറിച്ച് ടാറ്റാ ടീ വ്യക്തമാക്കിയത്.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി വരികയാണെന്നും ഈ ക്യാമ്പയിന്‍ കുടുംബങ്ങളില്‍ സ്ത്രീകളെ കുറിച്ചുള്ള മനോഭാവം മാറ്റുന്നതിന് ദൂരവ്യാപകമായി ഉപയോഗപ്പെടുമെന്നും  ഈ ബ്രാന്‍ഡ് അഭിപ്രായപ്പെടുന്നു.

അതു മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുമ്പ് അഴിമതിക്കെതിരായി ടാറ്റാ ടീ ജാഗോ രെ എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു.

Advertisement