എഡിറ്റര്‍
എഡിറ്റര്‍
ഷാറൂഖ് ഖാന് പാക്കിസ്ഥാനിലേക്ക് ക്ഷണം
എഡിറ്റര്‍
Sunday 27th January 2013 12:54pm

ന്യൂദല്‍ഹി: ജമാഅത്തുദഅ്‌വ ചീഫ് ഹാഫിസ് സെയ്ദ് ബോളിവുഡ് താരം ഷാരൂഖ് ഖാനെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. 2011 സെപ്തംബറിലെ തീവ്രവാദ ആക്രമണത്തിന് ശേഷം മുസ്‌ലിമായി തുടരുമെന്ന താരത്തിന്റെ അഭിപ്രായപ്രകടനത്തെ തുടര്‍ന്നാണ് ക്ഷണം.

Ads By Google

ഒരു പാക്കിസ്ഥാനി ചാനലില്‍ നടന്ന സംസാരത്തിനിടയ്ക്കാണ് സെയ്ദ് ഇന്ത്യന്‍ താരത്തിനുള്ള പിന്തുണ പ്രകടിപ്പിച്ചത്. പാക്കിസ്ഥാനില്‍ ഷാരൂഖാനെ ആദരിക്കുമെന്നും ഇന്ത്യയില്‍ അരക്ഷിതനാണെന്ന് അദ്ദേഹത്തിന്‍ തോന്നുന്നുണ്ടെങ്കില്‍ ഈ രാജ്യം തെരെഞ്ഞെടുക്കാവുന്നതാണെന്നും ഹാഫിസ് സെയ്ദ് പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ രാജ്യസ്‌നേഹമില്ലാത്തവരാണെന്നും മറ്റുമുള്ള തെറ്റായ ധാരണകളാണ് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ക്ക് ഉള്ളത് ഇത്തരക്കാരുടെ പ്രതിനിധിയായി ഇവര്‍ എന്നെ കണക്കാക്കുന്നുവെന്നും ചിലപ്പോള്‍ ഞാന്‍ ഇവര്‍ക്ക് ഒരു അനവധാനമായ ഒരു വിഷയമാണെന്നും ഷാരൂഖ് അടുത്തിടെ ഒരു മാഗസിനു നല്‍കിയ ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കിയിരുന്നു.

ഞാന്‍ ഒരു ഇന്ത്യന്‍പൗരനാണെന്നിരിക്കിലും  അത്തരം സാഹചര്യങ്ങളില്‍ എന്റെ സ്വന്തം രാജ്യത്തേക്കളുപരി നമ്മുടെ അയല്‍രാജ്യത്തിനോടാണ് കൂറെന്നും എന്റെ മേല്‍ ആരോപിപ്പിക്കപ്പെടുന്നു.

എന്റെ പിതാവ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടന്ന നിരവധി റാലികളുടെ സംഘാടകരായ നേതാക്കളാണ് എന്റെ യഥാര്‍ത്ഥ പിതൃഭൂമി വിട്ട് പോരാന്‍ എന്നെ പ്രചോദിപ്പിച്ചതെന്നും ഷാരൂഖ് കൂട്ടിചേര്‍ത്തു.

Advertisement