സ്ത്രീകളാണ് ഭാവിയില്‍ രാജ്യത്തെ നയിക്കുക എന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍. പുരുഷന്മാര്‍ക്കുള്ള അതേ പ്രാധാന്യം സ്ത്രീകള്‍ക്കുമുണ്ടെന്നും അതിനാല്‍ അവരെ ബഹുമാനിക്കണമെന്നും കിംഗ് ഖാന്‍ പറയുന്നു.

Ads By Google

‘സ്ത്രീകള്‍ വളരെയേറെ പുരോഗമിച്ച് കൊണ്ടിരിക്കുകായണ്. അവരാണ് നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിച്ച് കൊണ്ടിരിക്കുന്നത്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളേയും നമുക്ക് ആവശ്യമുണ്ട്.’ ഷാരൂഖ് പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖരായ നാല് സ്ത്രീകളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു ഷാരൂഖ് സ്ത്രീകളെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്. സാറാ പൈലറ്റ്, റിതു ബേരി, സൈന നെഹ്‌വാള്‍, പിയ സിങ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ് നമ്മള്‍ കഴിഞ്ഞ കുറച്ച് നാളായി കേട്ടുകൊണ്ടിരിക്കുന്നത്. ഇനി ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി പോരാടണമെന്നും കിങ് ഖാന്‍ പറഞ്ഞു.