എഡിറ്റര്‍
എഡിറ്റര്‍
108 ആമ്പുലന്‍സ് കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവിനും പങ്ക്
എഡിറ്റര്‍
Friday 28th June 2013 4:25pm

108-ambulance

തിരുവനന്തപുരം: 108 ആമ്പുലന്‍സ് കമ്പനിയില്‍ മുഖ്യമന്ത്രി ##ഉമ്മന്‍ ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തറുടെ പങ്കിന് തെളിവ്.

ഷാഫിക്ക് കമ്പനിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ആംബുലന്‍സ് നടത്തിപ്പിന്റെ പേരില്‍ സ്വകാര്യ കമ്പനി സര്‍ക്കാരിന്റെ പണം തട്ടുന്നതായി ഇന്നലെ വാര്‍ത്ത വന്നിരുന്നു.

കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടന്‍ ഷാഫി മേത്തര്‍ എന്നിവര്‍ ഉടമകളായ കമ്പനിയാണ് ഇത്.

2009ലാണ് എന്‍ആര്‍എച്ച്എം വഴി അത്യാധുനിക സൗകര്യങ്ങളുള്ള 45,  108 ആംബുലന്‍സുകള്‍ സംസ്ഥാനത്തിന് ലഭിച്ചത്.

എന്നാല്‍ അടിസ്ഥാന സൗകര്യത്തിലുള്ള കുറവ് കാണിച്ച്  ചികിത്സ ഹെല്‍ത്ത് കെയര്‍ മുംബൈ ആസ്്ഥാനമായുള്ള കമ്പനിക്ക് നടത്തിപ്പ് ചുമതല സര്‍ക്കാര്‍ കൈമാറുകയായിരുന്നു.

കരാര്‍ അനുസരിച്ച് ഓരോ ആംബുലന്‍സും പ്രതിമാസം ഓടേണ്ടത് 2000 കിലോമീറ്ററാണ്. ഇതിന് 1,06000 രൂപ സര്‍ക്കാര്‍ നല്‍കും.

2000 കിലോമീറ്റര്‍ മാത്രം സര്‍വ്വീസ് നടത്തേണ്ട ആംബുലന്‍സുകള്‍ 6000 കിലോമീറ്റര്‍ വരെയാണ് അധിക സര്‍വ്വീസ് നടത്തുന്നത്. തിരുവനന്തപുരം റൂറലില്‍ നിന്നു മാത്രമായി ഒന്നരക്കോടിയിലധികം രൂപയാണ് പ്രതിമാസം ഇത്തരത്തില്‍ കമ്പനി  സര്‍ക്കാരില്‍ നിന്നും തട്ടിയെടുക്കുന്നത്.

അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 53 രൂപ വീതം അധികം നല്‍കാമെന്ന് കരാറിലുണ്ട്. ഈ വ്യവസ്ഥ മുതലെടുത്താണ് കമ്പനി സര്‍ക്കാരിനെ കബളിപ്പിക്കുന്നത്.

Advertisement