കൊച്ചി: കോയമ്പത്തൂര്‍ പ്രസ് ക്ലബ് സ്‌ഫോനത്തില്‍ ഷഫാസിന് പങ്കെന്ന് മൊഴി. കഴിഞ്ഞ ദിവസം മുംബൈയില്‍ അറസ്റ്റിലായ ഷബീറിന്റെ മൊഴിയാണ് ഷഫാസിന്റെ പങ്ക് വ്യക്തമാക്കിയത്.

കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ പ്രതികളായ തടിയന്റെവിട നസീറും ഷഫാസും ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണുള്ളത്. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പ്രത്യേക അന്വേഷണ സംഘം എന്‍.ഐ.എ കോടതിയോട് ആവശ്യപ്പെട്ടു.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ തടയന്റെവിട നസീറിനെ അറസ്റ്റുചെയ്യാനുള്ള വാറണ്ട് അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. ഷഫാസിനെ അറസ്റ്റുചെയ്യാനുള്ള വാറണ്ട് കൂടി ഇനി ലഭിക്കേണ്ടതുണ്ട്.