കണ്ണൂര് ‍: ലഷ്‌കര്‍ ഭീകരന്‍ ഷഫാസിനെ കേരള പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്കു ഷഫാസിനെ കേരള പൊലീസിന്റെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. ലഷ്‌കര്‍ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ് ഷഫാസ്.

2008ല്‍ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ബോംബു സ്ഥാപിച്ച കേസിന്റെ അന്വേഷണത്തിനാണ് ഷഫാസിനെ കേരള പൊലീസ് കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടത്.